ETV Bharat / bharat

ട്രംപിന്‍റെ ഇന്ത്യ സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി - ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം ഒരുക്കങ്ങൾ

അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വോട്ട് നേടുകയാണ് ട്രംപിന്‍റെ ലക്ഷ്യമെന്ന് ഭൂപേഷ് ബാഗേൽ അഭിപ്രായപ്പെട്ടു.

Donald Trump's India visit is part of his election campaign, says Bhupesh Baghel  Donald Trump's India visit  ഛത്തീസ്ഗഡ് മുഖ്യമന്ത്രി  ഭൂപേഷ് ബാഗേൽ  ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം  ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം ഒരുക്കങ്ങൾ  ട്രംപും കുടുംബവും ഇന്ത്യയിൽ
ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി
author img

By

Published : Feb 23, 2020, 11:20 AM IST

Updated : Feb 23, 2020, 2:35 PM IST

റായ്പൂർ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനം വരുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വോട്ട് നേടുകയാണ് ട്രംപിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ട്രംപും കുടുംബവും നാളെ ഉച്ചയോടെയാണ് ഇന്ത്യയിൽ എത്തുക. അഹമ്മദാബാദിലെ റോഡ് ഷോ, നമസ്തേ പരിപാടി എന്നിവക്ക് ശേഷം താജ്‌മഹൽ സന്ദർശനം നടത്തുന്ന ട്രംപ് 25ന് ഡൽഹിയിൽ ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വിഷയമാകുമെന്ന് സൂചനകള്‍ ഉണ്ട്. 85 കോടി ചെലവിട്ടാണ് അഹമ്മദാബാദിൽ ട്രംപിനെ സ്വ ീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. കനത്ത സുരക്ഷയാണ് ഇവിടങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

Last Updated : Feb 23, 2020, 2:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.