ന്യൂഡൽഹി: ആഭ്യന്തര സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾ സുഗമമായി തുടരുകയാണെന്നും ആഭ്യന്തര യാത്രക്കാരുടെ എണ്ണം കൊവിഡിന് മുമ്പുള്ള കണക്കുകളിലേക്ക് നീങ്ങുകയാണെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി. മെയ് 25 ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിനുശേഷം 9.1 ദശലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തതായി അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾ സുഗമമായി തുടരുന്നു. 2020 സെപ്റ്റംബർ 17 ന് 1,16,398 യാത്രക്കാരാണ് വിമാനങ്ങളിൽ യാത്ര ചെയ്തത്. വിമാന സേവനങ്ങൾ സാവധാനം കൊവിഡിന് മുമ്പുള്ള കണക്കുകളിലെക്ക് നീങ്ങുന്നുണ്ട്. 2020 മെയ് 25 ന് പ്രവർത്തനം പുനരാരംഭിച്ചതിനുശേഷം 9.1 ദശലക്ഷത്തിലധികം യാത്രക്കാരാണ് വിമാന സേവനങ്ങൾ ഉപയോഗിച്ചതെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു.
സെപ്റ്റംബർ 17 ന് വിമാനത്തിൽ യാത്ര ചെയ്തവരുടെ എണ്ണം 1,16,398 ആണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 17 ന് 1.16 ലക്ഷത്തിലധികം യാത്രക്കാരാണ് ഇന്ത്യയിൽ നിന്ന് വിമാന യാത്ര നടത്തിയത്. 1.17 ലക്ഷത്തോളം യാത്രക്കാർ വിമാനത്തിൽ ഇന്ത്യയിൽ എത്തി.1,383 ഫ്ലൈറ്റ് ഇന്ത്യയിൽ നിന്നും യാത്ര തിരിച്ചപ്പോൾ 1,376 ഫ്ലൈറ്റുകൾ ഇന്ത്യയിൽ ലാന്‍റ് ചെയ്തുവെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.