ETV Bharat / bharat

അരവിന്ദ് കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാൻ സ്കൂൾ മേധാവികൾക്ക് നിർദേശം

നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കപില്‍ മിശ്ര

Arvind Kejriwal  Delhi's Directorate of Education  oath-taking ceremony  heads of Delhi government schools  attend the swearing-in ceremony  അരവിന്ദ് കെജ്‌രിവാൾ  ആംആദ്മി സത്യപ്രതിജ്ഞ വാർത്ത
അരവിന്ദ് കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാൻ ഡല്‍ഹി സർക്കാർ സ്കൂൾ മേധാവികൾക്ക് നിർദ്ദേശം
author img

By

Published : Feb 15, 2020, 3:44 PM IST

ന്യൂഡല്‍ഹി: ഫെബ്രുവരി 16ന് രാംലീല മൈതാനത്ത് നടക്കുന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഡല്‍ഹിയിലെ സർക്കാർ സ്കൂളുകളിലെ മേധാവികളോട് ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്തെത്തി. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ സർക്കാർ സ്കൂൾ മേധാവികളെ നിർബന്ധിക്കുന്നത് തെറ്റായ നീക്കങ്ങളുടെ തുടക്കമാണെന്ന് അദ്ദേഹം വിമർശിച്ചു. 20 അധ്യാപകരും, വൈസ് പ്രിൻസിപ്പാളും അടങ്ങുന്ന സംഘം ചടങ്ങില്‍ പങ്കെടുക്കണമെന്നാണ് നിർദേശം.

അധ്യാപകരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് നല്ലതാണ് എന്നാല്‍ അവരെ നിർബന്ധിക്കുന്നത് ശരിയല്ലെന്ന് മിശ്ര ട്വീറ്റ് ചെയ്തു. ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആംആദ്മി ക്ഷണിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകളോടെയാണ് ആംആദ്മി പാർട്ടി അധികാരത്തിലേക്ക് തിരിച്ചെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.