ETV Bharat / bharat

ഡോക്‌ടര്‍മാരുടെ സമരം പുരോഗമിക്കുന്നു - എന്‍എംസി ബില്‍

എന്‍എംസി ബില്‍ ലോക്‌സഭ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്‌ടര്‍മാരുടെ 24 മണിക്കൂര്‍ പണിമുടക്ക്

എന്‍എംസി ബില്ലിനെതിരെ ഇന്ന് ഡോക്‌ടര്‍മാരുടെ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക്
author img

By

Published : Jul 31, 2019, 11:26 AM IST

Updated : Jul 31, 2019, 3:43 PM IST

തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലി(എന്‍എംസി)നെതിരെ സംസ്ഥാനത്ത് ഡോക്‌ടർമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. രാവിലെ ആറുമണി മുതൽ നാളെ രാവിലെ ആറുമണി വരെയാണ് പണിമുടക്ക്. തിങ്കളാഴ്‌ചയായിരുന്നു ഡോക്‌ടര്‍മാരുടെ എതിര്‍പ്പിനെ അവഗണിച്ച് എന്‍എംസി ബില്‍ ലോക്‌സഭ പാസാക്കിയത്. ഇതിനെതിരെയാണ് ഡോക്‌ടർമാർ രാജ്യവ്യാപകമായി സമരം ആരംഭിച്ചത്.

ഡോക്‌ടര്‍മാരുടെ പ്രതിഷേധം

ചില സംസ്ഥാനങ്ങളിലെ ഡോക്‌ടർമാരുടെ കുറവ് പരിഹരിക്കാൻ കൊണ്ടുവന്ന ബിൽ മൂന്നര ലക്ഷത്തോളം വ്യാജ ഡോക്‌ടർമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് ഇടയാക്കുമെന്നാരോപിച്ചാന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെ‌ജിഎംഒയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അത്യാഹിത, തീവ്ര പരിചരണ വിഭാഗങ്ങളെയും അടിയന്തര ശസ്‌ത്രക്രിയയെയുമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയിരുന്നതെങ്കിലും തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെ ഒപി അടക്കമുള്ളവയെയും സമരം കാര്യമായി ബാധിച്ചില്ല. സമരത്തിന്‍റെ ഭാഗമായി സ്വകാര്യ പ്രാക്‌ടീസിൽ നിന്നും ഡോക്‌ടർമാർ വിട്ടുനിന്നു.

രോഗികളുടെ പ്രതികരണം

ഐഎംഎ കൊച്ചി ശാഖയിലെ അംഗങ്ങൾ ഒപിയും സ്വകാര്യ പ്രാക്‌ടീസും ബഹിഷ്‌കരിച്ച് പണിമുടക്കിൽ പങ്കെടുത്തു. കൊച്ചി ഐഎംഎ ഹൗസ് കൊച്ചി ശാഖ പ്രസിഡന്‍റ് ഡോക്‌ടർ എം എ ജുനൈദ് റഹ്മാന്‍റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധയോഗം ഐഎംഎ സംസ്ഥാന ഘടകം ജോയിൻ സെക്രട്ടറി ഡോ എൻ ദിനേശ് ഉദ്ഘാടനം ചെയ്തു. എംബിബിഎസ് പഠിക്കാത്ത പാരമ്പര്യ ചികിത്സകരെ എക്‌സിറ്റ് പരീക്ഷ നടത്തി രോഗീപരിചരണത്തിന് ലൈസൻസ് കൊടുക്കുന്നതിനുള്ള നീക്കം ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന നിരാലംബരായ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തെ താറുമാറാക്കുമെന്ന് ഡോക്‌ടർ എൻ ദിനേശ് പറഞ്ഞു.

ബിൽ പാസാകുന്നതോടെ എംബിബിഎസ് യോഗ്യതയില്ലാത്ത 30 ശതമാനം പേർക്ക് അലോപതിക്ക് അനുമതി ലഭിക്കുമെന്ന് ഡോക്ടർമാർ പറയുന്നു. കൂടാതെ പിജി കോഴ്‌സിന് എംബിബിഎസിന്‍റെ അവസാന വർഷ പരീക്ഷ മാനദണ്ഡമാകുന്നതോടെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ കുറയുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ബിൽ പാസായാൽ മെഡിക്കൽ കമ്മിഷനിൽ 90% പേരും സർക്കാർ നോമിനികളാകും. ഈ നിബന്ധനകൾക്ക് എതിരെയാണ് ഐഎംഎയുടെ സമരം.

Last Updated : Jul 31, 2019, 3:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.