ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ പ്രതിമ സൈദാപേട്ടിൽ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിൻ അനാച്ഛാദനം ചെയ്‌തു. തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ഡിഎംകെ നേടിയിരിക്കുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു. എപ്പോഴും ഭരണകക്ഷികളാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിക്കാറുള്ളതെന്നും എന്നാല്‍ ഇത്തവണ വിജയം ഡിഎംകെക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![കരുണാനിധി പ്രതിമ മുഖ്യമന്ത്രി എം.കരുണാനിധി എം.കെ.സ്റ്റാലിൻ ഡിഎംകെ അധ്യക്ഷന്‍ തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് DMK President MK Stalin former CM Karunanidhi Karunanidhi statue](https://etvbharatimages.akamaized.net/etvbharat/prod-images/img-20200105-wa0080_0501newsroom_1578206916_823.jpg)
ഡിസംബര്‍ അവസാന വാരം നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയേക്കാൾ കൂടുതൽ സീറ്റുകളാണ് ഡിഎംകെ നേടിയത്.