ETV Bharat / bharat

ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ അന്തരിച്ചു - ഡി.എം.കെ

1977 മുതല്‍ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അന്‍പഴകന്‍ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളാണ്.

K Anbazhagan passes away  DMK General Secretary  ഡി.എം.കെ  കെ. അന്‍പഴകന്‍
ഡിഎംകെ മുതിര്‍ന്ന നേതാവ് കെ. അന്‍പഴകന്‍ അന്തരിച്ചു
author img

By

Published : Mar 7, 2020, 8:42 AM IST

Updated : Mar 7, 2020, 11:06 AM IST

ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്‍പഴകന്‍ ( 97) അന്തരിച്ചു. ശനിയാഴ്ച അര്‍ധരാത്രി ഒരു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. കിഴപ്പാക്കത്തിലെ സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി അന്‍പഴകന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഡിഎംകെ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകന്‍ അന്തരിച്ചു

1977 മുതല്‍ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അന്‍പഴകന്‍ പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളാണ്. തമിഴ്‌നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള അന്‍പഴകന്‍ ചെന്നൈ പച്ചയപ്പാസ് കോളജിലെ തമിഴ് അധ്യാപകനായിരുന്നു. അന്‍പഴകന്‍റെ മരണത്തെ തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യപിച്ചിട്ടുണ്ട്.

Last Updated : Mar 7, 2020, 11:06 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.