ETV Bharat / bharat

ഇന്ത്യയെ ഒന്നിപ്പിക്കുന്ന നേതാവാണ് മോദി; നിലപാടില്‍ മലക്കം മറിഞ്ഞ് ടൈം - time magazine

ദശാബ്​ദങ്ങള്‍ക്കിടയില്‍ മറ്റൊരു പ്രധാനമന്ത്രിക്കും കഴിയാത്തതുപോലെ മോദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു എന്നാണ് പുതിയ ലേഖനത്തിന്‍റെ തലക്കെട്ട്.

മോദി
author img

By

Published : May 30, 2019, 2:58 AM IST

ഇന്ത്യയെ ഒന്നിപ്പിക്കുന്ന നേതാവാണ് നരേന്ദ്ര മോദിയെന്ന് ടൈം മാഗസീന്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഭിന്നിപ്പിക്കുന്ന നേതാവാണ് മോദിയെന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ലേഖനം ഏറെ വിവാദമായതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ടൈം മാഗസിന്‍ തയ്യാറായത്.

ദശാബ്​ദങ്ങള്‍ക്കിടയില്‍ മറ്റൊരു പ്രധാനമന്ത്രിക്കും കഴിയാത്തതുപോലെ മോദി ഇന്ത്യയെ ഒന്നിപ്പിക്കുന്നു എന്നാണ് പുതിയ ലേഖനത്തിന്‍റെ തലക്കെട്ട്. ഇന്ത്യ ഐ.എൻ.സി ​ഗ്രൂപ്പ്​ സ്​ഥാപകനും ചീഫ്​ എക്​സിക്യൂട്ടിവുമായ മനോജ് ലാദ്വയാണ് ലേഖനം എഴുതിയത്. ടൈം മാഗസീന്‍റെ വെബ്സൈറ്റില്‍ ചൊവ്വാഴ്ചയാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്. പിന്നോക്ക സമുദായത്തില്‍ ജനിച്ചുവളര്‍ന്നു എന്നത് എല്ലാ വിഭാഗങ്ങള്‍ക്കിടയിലും മോദിയെ പ്രിയങ്കരനാക്കി. സാമൂഹിക പുരോഗമന സ്വഭാവമുള്ള നയങ്ങളിലൂടെ മോദി ഇന്ത്യന്‍ ജനതയുടെ പട്ടിണി മാറ്റാന്‍ സഹായിച്ചെന്നും ലേഖനത്തില്‍ പറയുന്നു.

നേരത്തെ മോദിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യയെ ഭിന്നിപ്പിക്കുന്ന നേതാവാണ് മോദിയെന്ന തലക്കെട്ടില്‍ പുറത്തിറക്കിയ ലേഖനം എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ തസീര്‍ സ്ലമ്മേദ് ആയിരുന്നു. ലേഖനം വിവാദമായതിനെ തുടര്‍ന്ന് തസീറിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇയാള്‍ പാകിസ്ഥാനി ആയതിനാലാണ് പ്രധാനമന്ത്രിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

Intro:Body:

https://www.ndtv.com/india-news/election-result-2019-from-divider-in-chief-to-uniting-electorate-time-magazine-2044833

https://www.madhyamam.com/india/divider-chief-modi-has-united-india-time-magazine-india-news/613081

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.