ജയ്പൂർ: അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും എംഎൽഎമാരും സമർപ്പിച്ച പുതിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി അംഗീകരിച്ചു. വിഷയത്തിൽ കേന്ദ്രത്തെ കൂടി കക്ഷി ചേർക്കാമെന്ന സച്ചിന്‍റെ വാദമാണ് കോടതി അംഗീകരിച്ചത്. അയോഗ്യത നോട്ടീസ് വിഷയത്തിൽ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ ഹർജി സമർപ്പിച്ചത്.
മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെയും 18 എംഎൽഎമാരെയും അയോഗ്യനാക്കാനുള്ള രാജസ്ഥാൻ നിയമസഭാ സ്പീക്കർ നോട്ടീസിനെ ചോദ്യം ചെയ്തതാണ് സച്ചിൻ പൈലറ്റ് രാജസ്ഥാൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹാന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങിയ രാജസ്ഥാൻ ഹൈക്കോടതി ബെഞ്ച് പരിഗണിച്ച റിട്ട് ഹർജിയിലൂടെ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള വിമത കോൺഗ്രസ് എംഎൽഎമാർ തങ്ങളുടെ അയോഗ്യത നോട്ടീസിനെ ചോദ്യം ചെയ്തത്. വിഷയത്തിൽ വിധി ഇന്ന് പ്രസ്താവിക്കാനിരിക്കെ പുതിയതായി സമർപ്പിച്ച ഹർജി അനുസരിച്ച് കേന്ദ്രത്തിന്‍റെ വാദവും പരിഗണിച്ചതിന് ശേഷമാകും വിധി പ്രഖ്യാപനം.