ETV Bharat / bharat

ഇന്ത്യ-ചൈന സംഘര്‍ഷം; പട്രോളിങ് പോയിന്‍റ് 15ല്‍ നിന്നും ചൈനീസ് സൈന്യം രണ്ട് കിലോമീറ്റര്‍ പിന്മാറി

author img

By

Published : Jul 8, 2020, 3:45 PM IST

അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇരു സേനകളേയും പിന്‍വലിക്കാനുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി

Disengagement process between India  China troops completed at Patrolling Point 15  Chinese move back by 2 km  ഇന്ത്യ-ചൈന സംഘര്‍ഷം  പട്രോളിങ് പോയിന്‍റ് 15  ചൈനീസ് സൈന്യം രണ്ട് കിലോമീറ്റര്‍ പിന്‍മാറി  അതിര്‍ത്തിയില്‍ സമാധാനം  India, China troops  Patrolling Point 15
ഇന്ത്യ-ചൈന സംഘര്‍ഷം; പട്രോളിങ് പോയിന്‍റ് 15ല്‍ നിന്നും ചൈനീസ് സൈന്യം രണ്ട് കിലോമീറ്റര്‍ പിന്‍മാറി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പട്രോളിങ് പോയിന്‍റ് 15ല്‍ നിന്നും ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം പൂര്‍ത്തിയായതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പട്രോളിങ് പോയിന്‍റ് 15 ല്‍ നിന്നും രണ്ട് കിലോമീറ്റര്‍ വീതം ഇരു സേനകളും പിന്‍മാറി. ഇന്ത്യ-ചൈന സംഘര്‍ഷ മേഖലയായ ഹോട് സ്‌പ്രിങ്‌സ്, ഗോഗ്ര എന്നിവിടങ്ങളില്‍ തിങ്കളാഴ്‌ച മുതലാണ് ഇരു സേനയുടേയും പിന്‍മാറ്റ നടപടികള്‍ ആരംഭിച്ചത്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്നും ഇരു സേനകളേയും പിന്‍വലിക്കാനുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇത് സംബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജയ്‌ ദോവലും ചൈനീസ് വിദേശകാര്യ മന്ത്രിയും സ്റ്റേറ്റ് കൗണ്‍സിലറുമായ വാങ് യിയും തമ്മില്‍ ഞായറാഴ്‌ച ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പ്രദേശത്ത് നിന്നും ചൈനീസ് സൈന്യത്തിന്‍റെ പിന്മാറ്റം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.