ETV Bharat / bharat

കപടനാട്യം വെടിയൂ! കൊവിഡാനന്തര ലോകത്തിനുതകുന്ന വിധം വിദ്യാഭ്യാസ മേഖല തുറക്കൂ

കൊവിഡാനന്തര ലോകത്തിനുതകുന്ന വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ഗുര്‍ചരണ്‍ ദാസ് എഴുതിയ ലേഖനം.

education to meet the post COVID world  post COVID world  കൊവിഡാനന്തര ലോകം  വിദ്യാഭ്യാസ മേഖല  education to meet the post COVID world  post COVID world  കൊവിഡാനന്തര ലോകം  വിദ്യാഭ്യാസ മേഖല  education to meet the post COVID world  post COVID world  കൊവിഡാനന്തര ലോകം  വിദ്യാഭ്യാസ മേഖല
ലോകത്തിനുതകുന്ന വിധം വിദ്യാഭ്യാസ മേഖല തുറക്കൂ
author img

By

Published : Jul 14, 2020, 5:46 PM IST

“ഒന്നു പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നവരെ സൂക്ഷിക്കുക,'' മഹാഭാരതത്തില്‍ വിദുരര്‍ ഇങ്ങനെ പറയുന്നുണ്ട്. കപടനാട്യക്കാര്‍ക്കെതിരെ ധൃതരാഷ്ട്ര മഹാരാജാവിനെ ഉപദേശിക്കുകയായിരുന്നു വിദുരര്‍. പക്ഷെ അത് ഇന്ത്യയിലെ വിദ്യാഭ്യാസ വ്യവസ്ഥയെ കൂടി സൂചിപ്പിക്കുന്നതായിരുന്നു എന്ന് നമുക്ക് വ്യക്തമായി പറയാം. കാരണം ഒട്ടേറെ തെറ്റായ മിത്തുകളില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന കപടനാട്യമാണ് ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥക്കുള്ളത്. കൊവിഡാനന്തര ലോകത്ത് ഈ കപടനാട്യം വെല്ലു വിളിയാകും. കാരണം അവിടെ കഴിവുറ്റവരും ചുറുചുറുക്കുള്ളവരും നവീനമായ ആശയങ്ങളുള്ളവരും മാത്രമേ നിലനില്‍ക്കുകയുള്ളൂ. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഏറെ താമസിയാതെ കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തിനായി വന്നെത്താന്‍ പോകുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് ഈ യാഥാര്‍ഥ്യത്തെ നേരിടുവാനുള്ള കഴിവുകളൊന്നും തന്നെ ഇല്ലെന്നുതന്നെ പറയാം.

പൊതു ജനങ്ങളുടെ നന്മയാണ് ലക്ഷ്യമെങ്കില്‍ വിദ്യാഭ്യാസം സര്‍ക്കാര്‍ തന്നെ നല്‍കണമെന്നുള്ളതാണ് അത് സംബന്ധിച്ചുള്ള നമ്മുടെ തെറ്റായ ധാരണകളിലൊന്ന്. അതിനാല്‍ സ്വകാര്യ സ്‌കൂളുകളെ രണ്ട് തെറ്റിദ്ധാരണകളുടെ പേരില്‍ മാത്രമേ അവര്‍ സഹിക്കുകയുള്ളൂ. അതിലൊന്ന് അവര്‍ക്ക് ലാഭമുണ്ടാക്കുക എന്ന ലക്ഷ്യം നിഷേധിക്കണം എന്ന കപടമായ നുണയുടെ അടിസ്ഥാനത്തിലുള്ളതാണ്. എന്നാല്‍ എല്ലാവര്‍ക്കും അറിയാം അവര്‍ ലാഭമുണ്ടാക്കുന്നുണ്ട് എന്ന കാര്യം. മറ്റൊന്ന് സ്വകാര്യ സ്‌കൂളുകള്‍ മര്യാദ പാലിക്കണമെങ്കില്‍ അവരെ ലൈസന്‍സ് രാജി‌നുള്ളില്‍ തളച്ചിടണം സര്‍ക്കാര്‍ എന്നുള്ള മറ്റൊരു കപട നാടക നുണയിലാണ്. വികസിത രാജ്യങ്ങളില്‍ എല്ലാം തന്നെ വിദ്യാഭ്യാസം നൽകുന്നത് ഭരണകൂടമാണ് എന്നുള്ള തെറ്റിദ്ധാരണയാണ് ഇത്തരമൊരു മിത്തിന്‍റെ അടിസ്ഥാനം. എന്നാല്‍ യു എസ്, യു കെ, മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളായ സ്‌കാന്‍ഡിനേവ്യന്‍ രാജ്യങ്ങള്‍ എന്നിവയെല്ലാം ഈയിടെ കൊണ്ടു വന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് സത്യം. വികസിത രാജ്യങ്ങളിലെ നിരവധി സ്‌കൂളുകള്‍ സ്വകാര്യ മേഖല നടത്തുന്നതും എന്നാല്‍ പൊതു മേഖല പണം മുടക്കുന്നതുമായ ഒരു മാതൃകയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്.

ഇങ്ങനെ ഒരു മിത്തിന്‍റെ സാക്ഷാല്‍ക്കാരത്തിനു വേണ്ടിയാണ് ഇന്ത്യ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വന്‍ തോതിൽ മുതല്‍ മുടക്കിയിരിക്കുന്നത്. പക്ഷെ അതിന്‍റെ ഫലമോ വളരെ പരിതാപകരവും. അന്താരാഷ്ട്ര പിഐഎസ്എ പരീക്ഷയില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ 74 രാജ്യങ്ങളുടെ പട്ടികയില്‍ 73-ആം സ്ഥാനത്താണുള്ളത്. കിര്‍ഗിസ്ഥാന്‍ മാത്രമാണ് ഇന്ത്യക്ക് പിറകെയുള്ളത്. ഇന്ത്യയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളില്‍ പകുതിയില്‍ താഴെ പേര്‍ക്ക് മാത്രമേ രണ്ടാം ക്ലാസിലെ പാഠ പുസ്തകത്തില്‍ നിന്നും ഒരു ഖണ്ഡിക വായിക്കാന്‍ കഴിയുകയുള്ളൂ. അഞ്ചാം ക്ലാസിലെ വിദ്യാര്‍ഥികളില്‍ പാതിയിലധികം പേര്‍ക്ക് രണ്ടാം ക്ലാസിലെ ലളിതമായ ഒരു ഗണിതം പോലും ചെയ്യാന്‍ പറ്റുന്നില്ല. ചില സംസ്ഥാനങ്ങളില്‍ 10 ശതമാനത്തില്‍ താഴെ അദ്ധ്യാപകര്‍ക്ക് മാത്രമേ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) പാസ്സാകുവാന്‍ കഴിഞ്ഞിട്ടുള്ളൂ. യു പി യിലും ബിഹാറിലുമൊക്കെ നാലില്‍ മൂന്ന് അദ്ധ്യാപകര്‍ക്ക് അഞ്ചാം ക്ലാസിലെ പാഠ പുസ്തകത്തില്‍ നിന്നുള്ള ഒരു ശതമാന കണക്ക് ചെയ്യുവാന്‍ പറ്റുന്നില്ല. ഒരു ശരാശരി സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാല് അദ്ധ്യാപകരില്‍ ഒരാള്‍ വീതം നിയമ വിരുദ്ധമാം വിധം സ്‌കൂളുകളില്‍ എത്തുന്നില്ല. വരുന്നവരില്‍ തന്നെ രണ്ടില്‍ ഒരാള്‍ പഠിപ്പിക്കുന്നുമില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം ഒരു ദുഖകരമായ സ്ഥിതി വിശേഷത്തിന്‍റെ ഫലമായി 2.4 കോടി കുട്ടികള്‍ 2010-11, 2017-18 കാലഘട്ടത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉപേക്ഷിച്ച് സ്വകാര്യ സ്‌കൂളുകളിലേക്ക് പോവുകയുണ്ടായി എന്ന് സര്‍ക്കാരിന്‍റെ തന്നെ ഡി ഐ എസ് ഇ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ന് ഇന്ത്യയിലെ 47 ശതമാനം കുട്ടികളും സ്വകാര്യ സ്‌കൂളുകളിലാണ് പഠിക്കുന്നത്. അതിലൂടെ 12 കോടി കുട്ടികള്‍ പഠിച്ചു വരുന്ന നമ്മുടെ സ്വകാര്യ സ്‌കൂള്‍ സംവിധാനം ലോകത്ത് തന്നെ മൂന്നാമതായി മാറിയിരിക്കുന്നു. ഈ സ്വകാര്യ സംവിധാനത്തിനു കീഴില്‍ 70 ശതമാനം മാതാപിതാക്കളും പ്രതിമാസം 1000 രൂപക്ക് താഴെ മാത്രമേ ഫീസ് നല്‍കുന്നുള്ളൂ. 45 ശതമാനം മാതാപിതാക്കള്‍ 500 രൂപക്ക് താഴെ മാത്രമേ നല്‍കുന്നുള്ളൂ. സ്വകാര്യ സ്‌കൂളുകള്‍ പണക്കാര്‍ക്ക് മാത്രമാണെന്നുള്ള മറ്റൊരു മിത്തും ഇവിടെ പൊളിയുന്നു.

സര്‍ക്കാര്‍ സ്‌കൂളുകളിൽ കുട്ടികള്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന വേഗതയുടെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ നമുക്ക് ഇനിയും 130000 സ്വകാര്യ സ്‌കൂളുകള്‍ കൂടി ആവശ്യമായി വരും. നല്ലൊരു സ്‌കൂളില്‍ തന്‍റെ കുട്ടികളെ ചേര്‍ക്കുവാന്‍ മാതാപിതാക്കള്‍ നീണ്ട വരികളില്‍ നില്‍ക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് ഇന്ന് കണ്ടു വരുന്നത്. നല്ല സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള ദൗര്‍ലഭ്യതക്ക് മൂന്ന് കാരണങ്ങളാണുള്ളത്. ഒന്ന് ലൈസന്‍സ് രാജ് ആണ്. സത്യസന്ധനായ ഒരു വ്യക്തിക്ക് ഒരു സ്‌കൂള്‍ തുടങ്ങുക എന്നുള്ളത് വളരെ പ്രയാസകരമായ കാര്യമാണ്. ഓരോ സംസ്ഥാനത്തെയും ആശ്രയിച്ച് 35 മുതല്‍ 125 വരെ അനുമതികള്‍ ഇതിന് ആവശ്യമാണ്. ഓരോ അനുമതി ലഭിക്കുന്നതിനും വിവിധ ഓഫീസുകള്‍ കയറിയിറങ്ങി കൈക്കൂലി കൊടുക്കണം. അതില്‍ ഏറ്റവും പണച്ചെലവുള്ള കൈക്കൂലി ഒരു സ്‌കൂള്‍ ആവശ്യമാണോ എന്ന് തെളിയിക്കുന്നതിനുള്ള എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചെടുക്കുന്നതിനാണ്. മറ്റൊന്ന് സ്‌കൂളിന് അംഗീകാരം നേടി എടുക്കുക എന്നുള്ളതാണ്. ഈ പ്രക്രിയകളെല്ലാം കൂടിച്ചേര്‍ന്ന് ഏതാണ്ട് 5 വര്‍ഷം എടുക്കും എല്ലാം പൂര്‍ത്തിയായി കിട്ടുവാന്‍.

രണ്ടാമത്തെ കാരണം സാമ്പത്തികം തന്നെ. ഒരു സ്‌കൂള്‍ നടത്തി കൊണ്ടു പോവുക എന്നത് അത്ര ലാഭകരമായ കാര്യമല്ല. വിദ്യാഭ്യാസ അവകാശ നിയമം തൊട്ടു തുടങ്ങുന്നു ഈ പ്രശ്‌നങ്ങള്‍. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം സീറ്റുകള്‍ സ്വകാര്യ സ്‌കൂളുകളില്‍ ഉറപ്പായും നല്‍കിയിരിക്കണം എന്ന് ഈ നിയമം വിവക്ഷിക്കുന്നു. നല്ലൊരു ആശയമാണെങ്കിലും അത് വളരെ മോശമായ രീതിയിലാണ് നടപ്പാക്കി വരുന്നത്. ഇങ്ങനെ സംവരണത്തിലുള്ള വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിലൂടെ വരുന്ന നഷ്ടം നികത്തുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. അതിനാല്‍ ഫീസ് നല്‍കി പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസ് 75 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. ഇത് നിരവധി സംസ്ഥാനങ്ങളില്‍ മാതാപിതാക്കളില്‍ നിന്ന് പ്രതിഷേധം വിളിച്ചു വരുത്തുകയും ഫീസ് പരിമിതപ്പെടുത്തുന്ന നിയമങ്ങള്‍ പല സംസ്ഥാന സര്‍ക്കാരുകളും നടപ്പാക്കുകയും ചെയ്തു. അത് ക്രമേണ പല സ്വകാര്യ സ്‌കൂളുകളുടേയും സാമ്പത്തിക ആരോഗ്യത്തെ ക്ഷയിപ്പിച്ചു. നില നിന്നു പോകുവാന്‍ വേണ്ടി സ്‌കൂളുകള്‍ ചെലവ് വെട്ടി ചുരുക്കാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ നിലവാരം മോശമാവുന്നതിലേക്ക് അത് നയിക്കുന്നു. ചില സ്‌കൂളുകള്‍ യഥാര്‍ത്ഥത്തില്‍ അടച്ചു കഴിഞ്ഞു. മഹാമാരി കഴിയുന്നതോടു കൂടി കൂടുതല്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നത് കാണാന്‍ കഴിയും. ദേശീയ കപടനാട്യമാണ് ഒരു വ്യക്തി എന്തുകൊണ്ട് ഒരു സ്‌കൂള്‍ തുറക്കാന്‍ ശ്രമിക്കുകയില്ല എന്നത്തിനുള്ള മൂന്നാമത്തെ കാരണം. സ്വകാര്യ സ്‌കൂളുകള്‍ ലാഭമുണ്ടാക്കരുത് എന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും മിക്ക സ്‌കൂളുകളും ലാഭമുണ്ടാക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ 10 സമ്പദ് വ്യവസ്ഥകളില്‍ ലാഭത്തിനായി വിദ്യാഭ്യാസം നടത്തുന്നത് അനുവദിച്ചിട്ടുണ്ട്. ഇന്ത്യ മാത്രമാണ് അതിന് അനുവദിക്കാത്ത ഏക രാജ്യം. ഈ കാപട്യം അഴിച്ചു വെക്കേണ്ട സമയം വൈകി കഴിഞ്ഞിരിക്കുന്നു. ലാഭ രഹിത മേഖല എന്നതില്‍ നിന്നും ലാഭമുണ്ടാക്കുന്ന മേഖല എന്നതിലേക്കുള്ള ഒരൊറ്റ മാറ്റം കൊണ്ട് ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ കഴിയും. അതോടു കൂടി വിദ്യാഭ്യാസത്തിലേക്ക് മുതല്‍ മുടക്ക് ഒഴുകി എത്തുകയും തിരഞ്ഞെടുക്കാന്‍ കൂടുതല്‍ സ്‌കൂളുകള്‍ ഉണ്ടാവുകയും നിലവാരം മെച്ചപ്പെടുകയും ചെയ്യും. പ്രിന്‍സിപ്പാള്‍ മാര്‍ക്ക് നുണ പറയേണ്ടി വരില്ല. അല്ലെങ്കില്‍ അവരെ ആരും കള്ളന്മാര്‍ എന്ന് വിളിക്കില്ല. കള്ളപ്പണത്തിന്‍റെ ഒഴുക്ക് തടയാന്‍ കഴിയും. 1991-നു ശേഷം മാതാപിതാക്കള്‍ നല്ല സ്‌കൂളുകളേയും മത്സരത്തേയുമാണ് വിലമതിക്കുന്നത്. വെള്ളത്തിനും വൈദ്യുതിക്കും ഇന്‍റര്‍നെറ്റിനും ഒക്കെ പണം നല്‍കുന്നതു പോലെ അവര്‍ മികച്ച വിദ്യാഭ്യാസത്തിനും പണം നല്‍കാന്‍ തയ്യാറാകും.

ഈ വിപ്ലവത്തിനു മറ്റ് ചില ചുവട് വെപ്പുകളും ആവശ്യമാണ്. സത്യസന്ധമായ സ്വകാര്യ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍ ലൈസന്‍സ് രാജ് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. രണ്ടാമതായി വികസിത രാജ്യങ്ങളില്‍ ഉള്ളതുപോലെ സ്വയം ഭരണാവകാശം സ്‌കൂളുകള്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. ഇന്ന് ഏതാനും ചിലതൊഴിച്ചാല്‍ മിക്ക ഇന്ത്യന്‍ സ്വകാര്യ സ്‌കൂളുകളും നിലവാരമില്ലാത്തവയാണ്. കൊവിഡിനു ശേഷമുള്ള സാങ്കേതിക വിദ്യകളില്‍ സ്‌കൂളുകള്‍ മുതല്‍ മുടക്കണമെങ്കില്‍ പ്രവചിക്കാവുന്ന നിയന്ത്രണ സംവിധാനങ്ങള്‍, ശമ്പളം നല്‍കുവാനുള്ള സ്വാതന്ത്ര്യം, ഫീസ്, പാഠ്യ പദ്ധതി എന്നിവ തയ്യാറാക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ ഉണ്ടാവണം. ഊര്‍ജ്ജസ്വലമായ സ്വകാര്യ സ്‌കൂള്‍ മേഖല ഇന്ത്യക്ക് മെച്ചപ്പെട്ട ഫലങ്ങള്‍ ഉളവാക്കും. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വേണ്ടി ചിലവാക്കുന്ന തുകയുടെ മൂന്നിലൊന്നിന് അവര്‍ അത് ഫലപ്രദമാക്കും. സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വകാര്യ സ്‌കൂള്‍ ലാഭകരമായി മാറുന്നത് എന്തുകൊണ്ടാണെന്നാല്‍ സര്‍ക്കാര്‍ അദ്ധ്യാപകരുടെ ശമ്പളം കുത്തനെ ഉയരുന്നു എന്നതിനാലാണ്. 2017-18-ല്‍ യു പി യിലെ ഒരു ജൂനിയര്‍ അദ്ധ്യാപകന്‍റെ തുടക്ക ശമ്പളം പ്രതിമാസം 48918 രൂപയാണ്. ഇത് യു പി യുടെ പ്രതിശീര്‍ഷ വരുമാനത്തിന്‍റെ പത്തിരട്ടി കൂടുതലാണ്.

പുതിയ വിദ്യാഭ്യാസ നയം, മുന്‍ കാലത്തെ നയമെന്ന പോലെ പരാജയപ്പെടുവാന്‍ തന്നെയാണ് ഇട. ഇന്ത്യയുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ പരിഷ്‌കാരത്തില്‍ രണ്ട് ലക്ഷ്യങ്ങളായിരിക്കണം ഉണ്ടാകേണ്ടത്: 1) സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുക, 2) സ്വകാര്യ സ്‌കൂളുകള്‍ക്ക് സ്വയം ഭരണാവകാശം നല്‍കുക. ഈ ലക്ഷ്യത്തിനു വേണ്ടി സര്‍ക്കാര്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളും രണ്ടായി തരം തിരിക്കേണ്ടതുണ്ട്: 1) വിദ്യാഭ്യാസ നിയന്ത്രണം, 2) സര്‍ക്കാര്‍ സ്‌കൂളുകള്‍ നടത്തി കൊണ്ടു പോകല്‍. നിലവില്‍ താല്‍പ്പര്യങ്ങളുടെ ഏറ്റുമുട്ടല്‍ മൂലം വളരെ മോശമായ ഫലമാണ് ഉളവായി കൊണ്ടിരിക്കുന്നത്. കൊവിഡാനന്തര ലോകത്തിനു വേണ്ടി തയ്യാറെടുക്കുന്നതിനായി ഇന്ത്യക്ക് കൂടുതല്‍ നവീനമായ സ്‌കൂള്‍ വ്യവസ്ഥയാണ് ആവശ്യം. നമ്മുടെ സ്വകാര്യ സ്‌കൂളുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കിയാല്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ. ഈ ചുവട് വെയ്പ്പുകള്‍ നമ്മെ നമ്മുടെ കാപട്യത്തെ ഒഴിവാക്കുന്നതിനും കൂടുതല്‍ സത്യസന്ധരായി മാറുവാനും നമ്മെ സഹായിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.