ETV Bharat / bharat

വധശിക്ഷയുടെ തിയതി നീട്ടിയതില്‍ നിരാശയെന്ന് നിര്‍ഭയയുടെ അമ്മ - കോടതികളോടും സർക്കാരിനോടും ഞാൻ നിരാശയിലാണ്; ആശാ ദേവി

നിർഭയ കേസിൽ വധശിക്ഷ നീട്ടിയതിനെതിരെ നിർഭയയുടെ അമ്മ ആശാ ദേവി

Nirbhaya case  Death postponed  Nirbhaya Verdict  Asha Devi  Nirbhaya's mother  കോടതികളോടും സർക്കാരിനോടും ഞാൻ നിരാശയിലാണ്; ആശാ ദേവി  നിർഭയ
ആശാ ദേവി
author img

By

Published : Jan 17, 2020, 7:39 PM IST

ന്യൂഡൽഹി: മകളെ ബലാത്സംഗം ചെയ്തവർക്ക് വധിശിക്ഷ വിധിച്ച തിയതി ഡൽഹി കോടതി മാറ്റിവച്ചതിൽ നിർഭയയുടെ അമ്മ നിരാശ പ്രകടിപ്പിച്ചു. കോടതിയുടെയും സര്‍ക്കാരിന്‍റെയും നടപടികളില്‍ നിരാശയുണ്ട്. കുറ്റവാളികളെ തൂക്കിലേറ്റുമോ അതോ വധശിക്ഷ നടപ്പാക്കുന്ന തിയതി കൂടുതൽ നീട്ടുമോ എന്ന് അറിയില്ലെന്നും ആശാ ദേവി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ജനുവരി ഇരുപത്തിരണ്ടിന് രാവിലെ ഏഴ് മണിക്ക് തൂക്കിലേറ്റുമെന്നാണ് വിധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ശിക്ഷാവിധി ഫെബ്രുവരി ഒന്നിലേക്ക് മാറ്റി. കുറ്റവാളികൾക്ക് അവർ ആഗ്രഹിച്ചത് ലഭിച്ചുവെന്നും ആശാദേവി പറഞ്ഞു. അവരെ തൂക്കിലേറ്റുന്നതുവരെ താന്‍ തൃപ്തയല്ലെന്നും ആശാദേവി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.