കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് ത്രിണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് വക്കീൽ നോട്ടീസ് അയച്ചു. നവംബർ 29 ന് നടന്ന പൊതു റാലിയിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
ഞായറാഴ്ച നടന്ന യോഗത്തിൽ ദിലീപ് ഘോഷ് ഒരു ഗുണ്ടയാണെന്നും മാഫിയ തലവലാണെന്നും അഭിഷേക് ബാനർജി പറഞ്ഞിരുന്നു. ഈ പരാമർശത്തിനാണ് ദിലീപ് അഭിഷേകിന് വക്കീൽ നോട്ടീസ് അയച്ചത്. വരാൻ പോകുന്ന ഇലക്ഷനുമായി ബന്ധപെട്ട് ബംഗാളിൽ ത്രിണമൂൽ-ബിജെപി നേതാക്കൾ തമ്മിലുളള വാക്ക് പോര് രൂക്ഷമാണ്.