ശ്രീനഗർ: ധോക്ക് പ്രതിരോധ സമിതി (ഡിഡിസി) അംഗത്തിന് വെടിയേറ്റു. ദുഗി-ദാണ്ടി സ്വദേശിയായ ഗോപാൽ നാഥി (35) ന്‍റെ വലത് കാലിനാണ് വെടിവെപ്പിൽ പരിക്കേറ്റത്. ദോഡ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതരുടെ ആക്രമണം നടന്നത്. വെടിയേറ്റയുടൻ തന്നെ ഗോപാൽ നാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് ഗോപാൽ നാഥും മറ്റൊരു ഡിസിസി അംഗമായ ഫിറോസ് ദിനും ധോക്കിനുള്ളിൽ ഉണ്ടായിരുന്നു. പ്രദേശത്ത് നിന്ന് 12 തോക്കുകൾ പൊലീസ് കണ്ടെടുത്തു. പ്രാഥമിക അന്വേഷണത്തിൽ തീവ്രവാദികളെ സംശയിക്കുന്നില്ലെന്നും, മറ്റ് രീതിയിലുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ജമ്മു കശ്‌മീരിൽ ധോക്ക് പ്രതിരോധ സമിതി അംഗത്തിന് വെടിയേറ്റു
ദോഡ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതരുടെ ആക്രമണം നടന്നത്. വെടിവെപ്പിൽ ഡിഡിസി അംഗമായ ഗോപാൽ നാഥിന്‍റെ വലത് കാലിന് പരിക്കേറ്റു.