ETV Bharat / bharat

നാഷണല്‍ പാര്‍ക്കുകള്‍ക്കുള്ളിലെ റോഡ്‌ വികസനം; വിപരീത ഫലം ചെയ്‌തേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ - developing road inside national parks

സംരക്ഷിത മേഖലയായി കണക്കാക്കുന്ന ഈ പ്രദേശങ്ങളില്‍ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ ഇടിച്ച് നിരവധി മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവന്‍ ഇതിനോടകം തന്നെ ഇല്ലാതായിട്ടുണ്ട്

Rash driving inside national parks and wildlife sanctuaries is killing quite a few forest staff  നാഷ്‌ണല്‍ പാര്‍ക്കുകള്‍ക്കുള്ളിലെ റോഡ്‌ വികസനം  നാഷ്‌ണല്‍ പാര്‍ക്കുകള്‍  developing road inside national parks  developing road inside national parks will affect adversely
നാഷ്‌ണല്‍ പാര്‍ക്കുകള്‍ക്കുള്ളിലെ റോഡ്‌ വികസനം
author img

By

Published : Jun 12, 2020, 10:47 PM IST

ബെംഗളൂരു: നാഷ‌ണല്‍ പാര്‍ക്കുകളിലും മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ക്കുള്ളിലും റോഡുകള്‍ വികസിപ്പിക്കണമെന്ന പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തീരുമാനം വിപരീത ഫലം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സംരക്ഷിത മേഖലയായി കണക്കാക്കുന്ന ഈ പ്രദേശങ്ങളില്‍ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ ഇടിച്ച് നിരവധി മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവന്‍ ഇതിനോടകം തന്നെ ഇല്ലാതായിട്ടുണ്ട്. പുതിയതായി റോഡുകള്‍ വികസിപ്പിക്കുന്നതോടെ വാഹനങ്ങളുടെ എണ്ണം കൂടാനും വേഗത കൂടാനും ഇടയായേക്കാം. ബന്ദിപ്പൂര്‍ ഫീല്‍ഡ്‌ ഡയറക്ടറുടെ ഓഫീസില്‍ നിന്ന് കഷ്ടിച്ച് 50 മീറ്റര്‍ മാത്രം അകലെയുള്ള കുഴല്‍ കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ ഇറങ്ങിയ വനം വകുപ്പ് ജീവനക്കാരന്‍ രഹമതിന്‍റെ ശരീരത്തിലൂടെ ആന്ധ്രാ പ്രദേശ്‌ രജിസ്റ്റേഷനിലുള്ള ട്രക്ക് കയറിയിറങ്ങിയത് ഈ അടുത്തയിടെയാണ്. അങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്. മനുഷ്യര്‍ മാത്രമല്ല കടുവ, കരടി, മാന്‍ തുടങ്ങി നിരവധി വന്യജീവികളുടേയും ജീവന്‍ ഇത്തരത്തില്‍ നഷ്ടപെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.