ലക്‌നൗ: ഉത്തർപ്രദേശിലെ ഡിയോറിയയില്‍ മൊബൈല്‍ മോഷണം ആരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു. യുവാവിനെ ഇവർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുത്തത്. ദൃശ്യങ്ങളില്‍ നിലത്ത് കിടക്കുന്ന യുവാവിനെ രണ്ട് പൊലീസുകാർ ചേർന്ന് പിടിച്ച് വെക്കുകയും മൂന്നാമൻ ബെല്‍റ്റും ഷൂസും കൊണ്ട് മർദിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെയുള്ളവർക്ക് എതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്.പി ശ്രീപാതി മിശ്ര പറഞ്ഞു. യുവാവിനെ വൈദ്യ പരിശോധനയ്ക്ക് അയച്ചതായും എസ്.പി വ്യക്തമാക്കി.
മോഷണം ആരോപിച്ച് യുവാവിന് മർദനം ; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ - പൊലീസുകാർക്ക് സസ്പെൻഷൻ
ഉത്തർപ്രദേശിലെ ഡിയോറയിലാണ് മൊബൈല്‍ മോഷണം ആരോപിച്ച് യുവാവിനെ മൂന്ന് പൊലീസുകാർ ക്രൂരമായി മർദ്ദിച്ചത്. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ലക്‌നൗ: ഉത്തർപ്രദേശിലെ ഡിയോറിയയില്‍ മൊബൈല്‍ മോഷണം ആരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്‌തു. യുവാവിനെ ഇവർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുത്തത്. ദൃശ്യങ്ങളില്‍ നിലത്ത് കിടക്കുന്ന യുവാവിനെ രണ്ട് പൊലീസുകാർ ചേർന്ന് പിടിച്ച് വെക്കുകയും മൂന്നാമൻ ബെല്‍റ്റും ഷൂസും കൊണ്ട് മർദിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെയുള്ളവർക്ക് എതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്.പി ശ്രീപാതി മിശ്ര പറഞ്ഞു. യുവാവിനെ വൈദ്യ പരിശോധനയ്ക്ക് അയച്ചതായും എസ്.പി വ്യക്തമാക്കി.
https://www.aninews.in/news/national/general-news/deoria-man-accused-of-mobile-theft-thrashed-by-cops-three-suspended20200110061901/
Conclusion: