ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം വ്യാഴാഴ്ച രാവിലെ മോഡറേറ്റ് വിഭാഗത്തിൽ രേഖപ്പെടുത്തി. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫാർ) അനുസരിച്ച്, ഇന്ന് രാവിലെ ഡൽഹിയിലെ എയർ ക്വാളിറ്റി 150 ആയിരുന്നു. ഉയർന്ന കാറ്റും വായുവിന്‍റെ ഒഴുക്കും ഡൽഹിയിലെ എക്യുഐയെ മിതമായ വിഭാഗത്തിൽ നിലനിർത്താൻ സാധ്യതയുണ്ടെന്നും സഫർ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച വായു നിലവാരം മോശം അവസ്ഥയിലാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.
എന്നിരുന്നാലും, ഒക്ടോബർ രണ്ടാം വാരത്തോടെ ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം പ്രതികൂലമാകും. ഡൽഹി -എൻസിആർ ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിൽ നിന്നും മൺസൂൺ പിന്മാറിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.