ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായിരുന്ന ഡല്‍ഹിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നു. വായു മലിനീകരണത്തിന്‍റെ തോത് വളരെയധികം കുറഞ്ഞതായി റിപ്പോര്‍ട്ട്. കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കനുസരിച്ച് വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്ന് രാവിലെ 115 രേഖപ്പെടുത്തി.
വായു ഗുണനിലവാര സൂചിക പ്രകാരം 101-200 വരെയുള്ള തോത് മിതമായതെന്നാണ് സൂചിപ്പിക്കുന്നത്. ഇന്ന് ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. 67 ശതമാനമാണ് അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവ്. അന്തരീക്ഷ ഈര്‍പ്പം കുറയുന്നത് മലിനീകരണം കുറയാൻ സഹായിക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യ തലസ്ഥാനം കടുത്ത അന്തരീക്ഷ മലനീകരണമാണ് നേരിട്ടിരുന്നത്.