ETV Bharat / bharat

ചിമ്പാൻസിയെ കാണാൻ സന്ദർശകർക്കായി ഡൽഹി മൃഗശാലയിൽ ടിവി സ്ക്രീൻ സ്ഥാപിക്കും

author img

By

Published : Sep 30, 2019, 11:49 AM IST

ചിമ്പാൻസിക്ക് ശരിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണത്തെത്തുടര്‍ന്നാണ് ടിവി സ്ക്രീന്‍ സ്ഥാപിച്ചത്.

oldest chimpanzee

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ചിമ്പാൻസിയായ റീത്തയുടെ ചികിത്സയിൽ അശ്രദ്ധയുണ്ടെന്ന് ആരോപിച്ച് ഡൽഹി ഹൈക്കോടതിയില്‍ ഹര്‍ജി. മൃഗസംരക്ഷണ പ്രവർത്തകരാണെന്ന് സ്വയം അവകാശപ്പെടുന്ന മൃഗശാല അധികൃതര്‍ ചിമ്പാൻസിക്ക് ശരിയായ ചികിത്സ നൽകുന്നില്ലെന്നാണ് ആരോപണം. മൃഗശാല ഭരണകൂടം എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഹര്‍ജി നല്‍കിയ യുവതി ആരോപിക്കുന്നു.

ആരോപണത്തെത്തുടര്‍ന്നാണ് ടി വി സ്ക്രീന്‍ സ്ഥാപിച്ചതെന്ന് ഡൽഹി മൃഗശാലയിലെ ഉദ്യോഗസ്ഥൻ പറയുന്നു. റീത്തയെ കാണാൻ മൃഗശാല അധികൃതര്‍ അനുവദിച്ചില്ലെന്ന് യുവതിയുടെ പരാതിയിലുണ്ടായിരുന്നു. രോഗിയായ ചിമ്പാൻസിയെ സന്ദര്‍ശിക്കാന്‍ എല്ലാവരേയും അനുവദിക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർക്കും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും മാത്രമേ അനുമതിയുള്ളൂവെന്നും മൃഗശാലാ അധികൃതര്‍ പറഞ്ഞു. ടി വി സ്ക്രീന്‍ ഉണ്ടെങ്കില്‍ എങ്ങനെ മൃഗത്തെ പരിപാലിക്കുന്നുവെന്ന് മനസിലാക്കാന്‍ എല്ലാവര്‍ക്കും കഴിയുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോട് പോരാടുകയാണ് റീത്ത. 59 കാരിയായ ചിമ്പാൻസി ജൂലൈ 27 മുതൽ രോഗാവസ്ഥയിലാണ്. ശരിയായി ഭക്ഷണം കഴിക്കുകയോ അധികം സഞ്ചരിക്കുകയോ ചെയ്തിട്ടില്ല. 1960 ഡിസംബർ 12 ന് ആംസ്റ്റർഡാം മൃഗശാലയിൽ ജനിച്ച് 1990 ൽ ഡൽഹി മൃഗശാല ഏറ്റെടുത്ത റീത്ത ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ ചിമ്പാൻസിയും ലിംക ബുക്ക് ഓഫ് റെക്കോർഡ് അനുസരിച്ച് ഏഷ്യയിലെ ഏറ്റവും പ്രായം ചെന്നതുമായ ചിമ്പാൻസിയുമാണ്. ശരാശരി, ഒരു ചിമ്പാൻസിയുടെ ആയുസ്സ് ഏകദേശം 50 വർഷമാണ്.

Intro:Body:

https://www.etvbharat.com/english/national/state/delhi/delhi-zoo-installs-tv-screen-for-visitors-to-see-indias-oldest-chimpanzee/na20190930093351684

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.