ETV Bharat / bharat

കാമുകനോടൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് യുവതി - extra-marital affair

ഉറക്കഗുളിക ചേര്‍ത്ത ഭക്ഷണം നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ അറിയിച്ചു. പ്രഥമിക അന്വേഷണത്തിൽതന്നെ കൊലപാതകമാണെന്ന് തെളിഞ്ഞു

കാമുകനോടൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ കൊന്നു

author img

By

Published : Aug 21, 2020, 12:38 PM IST

ന്യൂഡൽഹി: കാമുകനോടൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ കൊന്നു. ഉറക്കഗുളിക ചേര്‍ത്ത ഭക്ഷണം നല്‍കിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസിനെ അറിയിച്ചു. പ്രഥമിക അന്വേഷണത്തിൽതന്നെ കൊലപാതകമാണെന്ന് തെളിഞ്ഞു.

മായാപുരി സ്വദേശി ബർമയാണ് കൊല്ലപ്പെട്ടത്. 30കാരിയായ യുവതി കാമുകനായ ബുദ്ധവിഹാർ സ്വദേശി കരണിന്നോടൊപ്പം ജീവിക്കാൻ ഭർത്താവിനെ വകവരുത്തുകയായിരുന്നു. യുവതിയും ഭർത്താവും തമ്മിൽ 20 വയസ് വ്യത്യാസമുണ്ട് എന്നും ദമ്പതികൾക്ക് കുട്ടികളില്ല എന്നും പൊലീസ് പറഞ്ഞു. അതേസമയം യുവതി വിവാഹജീവിതത്തിൽ സന്തുഷ്ട ആയിരുന്നില്ലെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.