ന്യൂഡല്‍ഹി: നിരവധി കേസുകളില്‍ പ്രതിയായ ഇക്ബാലെന്ന പ്രതിയെ ഏറ്റുമുട്ടലിലൂടെ ഡല്‍ഹി പൊലീസ് കീഴടക്കി. ഇക്ബാലിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ബുലന്ദ് ശഹര്‍ നിവാസിയാണിയാള്‍.
ലജ്‌പത് നഗറിലെ ലേഡി ശ്രീറാം കോളജിനു സമീപം ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സേന നടത്തിയ ഏറ്റുമുട്ടലിലാണ് ഇക്ബാല്‍ പിടിയിലായത്. പ്രതിയുടെ നീക്കങ്ങളെക്കുറിച്ച് പൊലീസിനു കിട്ടിയ സൂചനപ്രകാരം ഒരുക്കിയ കെണിയിലാണ് ഇയാള്‍ കുടുങ്ങിയത്. കാറിലെത്തിയ പ്രതി പൊലീസുനേരെ വെടിയുതിര്‍ത്തു. ഒഴിഞ്ഞുമാറിയ പൊലീസുദ്ദോഗസ്ഥര്‍ തിരികെ വെടിവെച്ച് ഇക്ബാലിനെ വീഴ്ത്തി. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ വെച്ച് 65 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ പിടികിട്ടാപുള്ളിയാണ് ഇയാള്‍. കേസില്‍ ഇയാളുടെ സഹായിയെ യു.പി പൊലീസ് വധിച്ചിരുന്നു. ഇരുപതിലധികം കേസുകളില്‍ പ്രതിയാണ് പിടിയിലായ ഇക്ബാലെന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി ജി രാംഗോപാല്‍ നായിക് പറഞ്ഞു.