ന്യൂഡല്‍ഹി: നാല് ദിവസം നീണ്ട അക്രമ സംഭവങ്ങള്‍ക്ക് ശേഷം വടക്കു കഴക്കന്‍ ഡല്‍ഹിയില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. മൗജ്പൂര്‍ ബാബര്‍പൂര്‍ പ്രദേശങ്ങള്‍ സാധാരണ നിലയിലേക്കെത്തി തുടങ്ങി. പലചരക്ക് കടകളും മരുന്ന് ഷോപ്പുകളും മറ്റും തുറന്നു തുടങ്ങി. ആളുകള്‍ സാധനങ്ങള്‍ വാങ്ങാനായി കടകളില്‍ എത്തുന്നുണ്ട്. എന്നാല്‍ കടകളില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ പലതും കേടായിട്ടുണ്ട്. കലാപം വ്യാപാരത്തെ വലിയ രീതിയല്‍ ബാധിച്ചെന്ന് വ്യാപാരിയായ നാരായണ്‍ അഗര്‍വാള്‍ പറഞ്ഞു.
കലാപശേഷം പാലിനുള്ള ആവശ്യക്കാര്‍ കുറഞ്ഞെന്ന് പാല്‍ വ്യാപാരിയായ ശ്യാംലാല്‍ പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജനങ്ങളിപ്പോല്‍ സമാധാനത്തോടെയും സ്നേഹത്തോടെയുമാണ് കഴിയുന്നത്. കടകള്‍ തുറക്കാന്‍ വ്യാപാരികളോട് പൊലീസ് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍റലിജന്‍സ് ഓഫീസറും പൊലീസുകാരനും ഉള്‍പ്പെടെ 42 പേരാണ് കാലപത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ 200ലധികം പേര്‍ ചികിത്സയിലാണ്. ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നുണ്ട്.