ETV Bharat / bharat

ഡല്‍ഹി പൊലീസിന് ഹൈക്കോടതിയുടെ നോട്ടീസ്

വടക്കുകിഴക്കന്‍ ഡല്‍ഹി ആക്രമണ കേസില്‍ അറസ്റ്റിലായ പിഞ്ജ ടോഡ് അംഗം നതാഷ നര്‍വാളിന്‍റെ ജാമ്യാപേക്ഷ പരിഗമിക്കവെയാണ് ഹൈക്കോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കിയത്.

author img

By

Published : Aug 12, 2020, 6:13 PM IST

Delhi violence  Natasha Narwal  Natasha Narwal's bail plea  Northeast Delhi violence  Delhi riots
ഡല്‍ഹി പോലീസിന് ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹി ആക്രമണ കേസില്‍ അറസ്റ്റിലായ പിഞ്ജ ടോഡ് അംഗം നതാഷ നര്‍വാളിന്‍റെ ജാമ്യാപേക്ഷ പരിഗമിക്കവെയാണ് ഹൈക്കോടതി ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കിയത്. നര്‍വാളിന്‍റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിഭു ബക്രുവാണ് പൊലീസിന് നോട്ടീസ് നല്‍കിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമത്തിനിടെ ഉണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് എഫ്ഐആറുകളില്‍ പ്രതിയാണ് നതാഷ നര്‍വാള്‍. നിലവില്‍ തിഹാര്‍ ജയിലിലാണ് നര്‍വാള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ മാര്‍ച്ച് 23 നാണ് നര്‍വാളിനെ അറസ്റ്റ് ചെയ്തതെങ്കിലും അതിനുശേഷം ജാമ്യം ലഭിക്കുകയായിരുന്നു. ജാമ്യം ലഭിച്ചയുടനെ മാര്‍ച്ച് 24ന് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഡല്‍ഹി പൊലീസ് വീണ്ടും നര്‍വാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.