ETV Bharat / bharat

ജാമിഅ മില്ലിയ വിദ്യാര്‍ഥിനി സഫൂറ സർഗാറിന് ജാമ്യം - സഫൂറ സർഗാറിന്

മാനുഷികപരമായ കാരണങ്ങളാല്‍ ജാമ്യം നല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരാ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത

bail to Safoora Zargar Delhi violence police doesn't oppose ഡൽഹി കലാപവുമായി ബന്ധപ്പെട്ട കസ്റ്റഡിയിൽ ആയിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സർഗാറിന് ജാമ്യം
കസ്റ്റഡിയിൽ ആയിരുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സർഗാറിന് ജാമ്യം
author img

By

Published : Jun 23, 2020, 4:45 PM IST

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജാമിഅ മില്ലിയ വിദ്യാര്‍ഥിനി സഫൂറ സർഗാറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലാവുമ്പോള്‍ ഗര്‍ഭിണിയായിരുന്നു സഫൂറ സര്‍ഗാര്‍. മാനുഷികപരമായ കാരണങ്ങളാല്‍ ജാമ്യം നല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരാ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം. അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങൾ ചെയ്യരുത്, കോടതിയുടെ അനുവാദം തേടാതെ ഡൽഹി വിട്ടു പോകരുത്, 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണിൽ ബന്ധപ്പെടണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.