ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമബാധിതരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡൽഹി ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഡൽഹി പൊലീസിന് നിർദേശം നൽകിയത്. രാജ്യ തലസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിൽ കലാപമുണ്ടായതായി അഭ്യൂഹങ്ങൾ പരക്കുന്നതായി ഡൽഹി സർക്കാർ സ്റ്റാൻഡിംഗ് കൗൺസിലർ രാഹുൽ മെഹ്‌റ കോടതിയെ അറിയിച്ചിരുന്നു.ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമബാധിതതർക്കായി തുറന്ന ഹെൽപ്പ് ലൈനുകളുടെ എണ്ണം കുറവാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അക്രമത്തിൽ 42 പേർ മരിക്കുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഡൽഹി അക്രമം: അക്രമബാധിതരുടെ പുനരധിവാസ നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി - Delhi violence
ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകിയത്.