ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ചന്ദ് ബാഗ് പ്രദേശത്ത് നടന്ന കലാപവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഖാലിദ് സൈഫി എന്നയാളാണ് അറസ്റ്റിലായത്. ഡൽഹി ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഖാലിദ് സൈഫിയെ പ്രതിയാക്കിയിട്ടുണ്ട്. ജനുവരി എട്ടിന് ഷഹീൻ ബാഗിൽ നടന്ന യോഗത്തിൽ ഇയാൾ പങ്കെടുത്തതായും പൊലീസ് പറഞ്ഞു.
ഫെബ്രുവരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 53 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.