ന്യൂഡൽഹി: ഈ വർഷം ഫെബ്രുവരിയിലുണ്ടായ ഡൽഹി കലാപത്തിന്‍റെ ഭാഗമായി ചന്ദ് ബാഗ് പ്രദേശത്ത് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഡൽഹി പോലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഖാലിദ് സൈഫി എന്നയാളെ അറസ്റ്റ് ചെയ്തത്. ഡൽഹി അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച മറ്റൊരു കുറ്റപത്രത്തിലും ഇയാളെ പ്രതി ചേർത്തിട്ടുള്ളതായി ഡൽഹി പൊലീസ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു മാസത്തിലേറെയായി പ്രതിഷേധം നടന്നുകൊണ്ടിരുന്ന ഷഹീൻ ബാഗിൽ ജനുവരി എട്ടിന് നടന്ന യോഗത്തിൽ ഇയാൾ പങ്കെടുത്തതായും പറയപ്പെടുന്നുണ്ട്. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്ന ഗ്രൂപ്പുകൾക്കിടയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമത്തെ തുടർന്ന് 53 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 100 കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ
ഡൽഹി പോലീസിന്‍റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഖാലിദ് സൈഫി എന്നയാളെ അറസ്റ്റ് ചെയ്തത്. ഡൽഹി അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച മറ്റൊരു കുറ്റപത്രത്തിലും ഇയാളെ പ്രതി ചേർത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു