ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എല്ലാം നിയന്ത്രണത്തിലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മളനത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇതുവരെ 13,418 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,540 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇനി ചികിത്സയിലുള്ളത് 6,617 പേരാണ്. 261 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 3,314 വീടുകളിലാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്കായി 2,000 കിടക്കകള്‍ കൂടി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെയ് 25 മുതല്‍ പ്രഖ്യാപിച്ച ലോക്ക്‌ഡൗണ്‍ ഇളവുകള്‍ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടന്നും സര്‍ക്കാര്‍ സുസജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കില്ലെന്ന് പറഞ്ഞ ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കിയതായും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.