ന്യൂഡൽഹി: പുതുതായി 1,647 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 1,16,993 ആയി. 24 മണിക്കൂറിനുള്ളിൽ 41 കൊവിഡ് മരണമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് മരണ സംഖ്യ 3,487 ആയി. നിലവിൽ 17,807 സജീവ കൊവിഡ് കേസുകളാണുള്ളതെന്നും 95,699 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 6,564 ആർടി-പിസിആറും 15,964 റാപ്പിഡ് ആന്‍റിജൻ പരിശോധനകളും നടത്തി.
24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 29,429 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികൾ 9,36,181 ആയി.