ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ഡൽഹി പൊലീസ് സീനിയർ സബ് ഇൻസ്പെക്ടർ രജീന്ദർ മാലിക് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി.
ഇത് പ്രതിസന്ധി സമയമാണ്. ഒറ്റപ്പെട്ടവർക്കും ദരിദ്രർക്കും സഹായം ലഭിക്കണം. അതുകൊണ്ടാണ് കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടം തുടരുന്നതിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ഒരു ലക്ഷം രൂപ നൽകാൻ തീരുമാനിച്ചതെന്ന് മാലിക് പറഞ്ഞു.
എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്നും സർക്കാരും ആരോഗ്യ വിദഗ്ധരും നൽകുന്ന ഉപദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 1,071 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.