ന്യൂഡൽഹി: ഡൽഹി പൊലീസ് ഡിജിപിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഡെപ്യൂട്ടി കമ്മിഷണറും മൂന്ന് ജീവനക്കാരും ഹോം ക്വാറന്റൈനിൽ ആണ്.
നേരത്തെ, ഡൽഹി പൊലീസിലെ രണ്ട് ഐപിഎസ് റാങ്ക് ഉദ്യോഗസ്ഥർക്ക് വൈറസ് പിടിപെട്ടിരുന്നു. ഡൽഹിയിൽ മാത്രം 800 ഓളം പൊലീസ് ജീവനക്കാർക്കാണ് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്.