ന്യൂഡല്‍ഹി: ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 43 പേരുടെ ജീവൻ അപഹരിച്ച കെട്ടിട ഉടമ റെഹാനയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പീനല്‍ കോഡ് 304 പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. മാത്രമല്ല, കെട്ടിടത്തിന് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ പോലുമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.
റാണി ഝാന്‍സി റോഡിലെ അനജ് മന്തിയില്‍ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേരാണ് മരിച്ചത്. പരിക്കേറ്റ 60ഓളം പേര്‍ ചികിത്സയിലാണ്.