ന്യൂഡൽഹി: ഡൽഹിയിലെ വായു നിലവാരം തീരെ മോശം അവസ്ഥയിൽ. അലിപൂരിലെ എയർ ക്വാളിറ്റി സൂചിക (എക്യുഐ) രേഖപ്പെടുത്തിയത് 432 പോയിന്‍റ് ആണ്. അലിപൂരിലാണ് വായു മലിനീകരണം കൂടുതലായി രേഖപ്പെടുത്തിയത്. വായു മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറഞ്ഞു. വായു മലിനീകരണത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, നിർമാണ ഏജൻസികൾ, മുനിസിപ്പൽ ബോഡികൾ, ട്രാഫിക് പോലീസ്, ഗതാഗത വകുപ്പ്, എൻസിആർ എന്നിവ ഉൾപ്പെടെയുള്ള ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. പടക്കം പൊട്ടിക്കുന്നതിനും വസ്തുക്കൾ കത്തിക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദസ്സറ ആഘോഷിക്കുന്നതിനായി പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ പിന്തുടരാൻ പരിസ്ഥിതി വകുപ്പ്, ഡൽഹി സർക്കാർ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവയോട് ഡൽഹി ഹൈക്കോടതി നിർദേശം നൽകി.
ശ്വാസം മുട്ടി ഡൽഹി; വായു നിലവാരം മോശം അവസ്ഥയിൽ - ഡൽഹി വായു നിലവാരം
അലിപൂരിലാണ് വായു മലിനീകരണം കൂടുതലായി രേഖപ്പെടുത്തിയത്. വായു മലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറഞ്ഞു