ETV Bharat / bharat

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു - കൊലപാതകം

വ്യാഴാഴ്ചയാണ് സംഭവം. സോണി ദേവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഭാനു പ്രതാപിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Delhi man kills wife in front of 4-yr-old child, attempts suicide Man killed his wife in Dwarka's Dabri Dabri police station. attempted suicide Man kills wife in Delhi Delhi murder case ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ന്യൂഡൽഹി കൊലപാതകം കുടുംബ പ്രശ്നം
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
author img

By

Published : Sep 25, 2020, 3:48 PM IST

ന്യൂഡൽഹി: ദ്വാരകയിലെ ഡാബ്രിയിൽ 28 കാരിയായ യുവതിയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. നാല് വയസുള്ള ഇവരുടെ കുഞ്ഞിന് മുന്നിൽ വെച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ചയാണ് സംഭവം. സോണി ദേവി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ഭാനു പ്രതാപാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. അഞ്ച് വർഷം മുമ്പാണ് പ്രതി കൊല്ലപ്പെട്ട സോണി ദേവിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഒരു വർഷമായി കുടുംബ പ്രശ്നങ്ങളെത്തുടർന്ന് പ്രതി ഖജുരി ഖാസിലാണ് താമസിച്ചിരുന്നത്. സംഭവ ദിവസം ഭാര്യയെ കാണാനെത്തിയ പ്രതി മാരകായുധം ഉപയോഗിച്ച് യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പ്രതിയുടെ മൊഴി എടുത്ത ശേഷമെ ലഭ്യമാകുവെന്ന് ഡിസിപി ദ്വാരക സന്തോഷ് കുമാർ മീന പറഞ്ഞു.

പ്രതി ഭാനു പ്രതാപ് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇയാളുടെ കുഞ്ഞ് ബന്ധുവിന്‍റെ കൂടെയാണ് നിലവിലുള്ളതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഡാബ്രി പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുകഴിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.