ന്യൂഡല്‍ഹി: 'സര്‍ബത് ദ ഭാല എക്സപ്രസ്' എന്ന് പുനര്‍നാമകരണം ചെയ്ത ന്യൂഡല്‍ഹി- ലുധിയാന ഇന്‍റര്‍സിറ്റി എക്സ്‌പ്രസ് റെയില്‍വേ മന്ത്രി പീയുഷ് ഗോയലും കേന്ദ്രമന്ത്രിമാരായ ഹര്‍ഷ വര്‍ധനും ഹര്‍സിമ്രത് കൗര്‍ ബാദലും ചേർന്ന് ഉത്ഘാടനം ചെയ്തു.
ഡല്‍ഹിയില്‍ നിന്ന് ലോഹിയാന്‍ ഖാസ് വഴി സുല്‍ത്താന്‍പൂര്‍ വഴിയാണ് ട്രെയിൻ പോകുന്നത്. ഗുരുനാനാക്കിന് ആദരസൂചകമായാണ് ട്രെയിനിനു എല്ലാവര്‍ക്കും അനുഗ്രഹം എന്നര്‍ത്ഥം വരുന്ന അദ്ദേഹത്തിന്‍റെ വാക്കുകളായ 'സര്‍ബത് ദ ഭാല' എന്ന് പേരുമാറ്റിയത്.
550-ാമത് പാര്‍ക്കാഷ് പര്‍ബ് ആഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ബാദല്‍ ആണ് ട്രെയിനിന്‍റെ പേരുമാറ്റാന്‍ നിര്‍ദ്ദേശിച്ചത്. സുല്‍ത്താന്‍പുര്‍ ലോധി റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കുന്നതിനും 14 പുതിയ ട്രെയിനുകള്‍ ആരംഭിക്കുന്നതിനും 22 കോടി രൂപ റെയില്‍വേ മന്ത്രാലയം അനുവദിച്ചു.