ന്യൂഡൽഹി: ഡൽഹിയിലെ വിവിധ ജയിലുകളിലായി സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 111 ആയതായി ഡൽഹി ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ. 31 പേർ സുഖം പ്രാപിച്ചതായും ഒരാൾ രോഗം ബാധിച്ച് മരിച്ചതായും അദ്ദേഹം പറഞ്ഞു.
തടവുകാർക്കിടയിൽ 40 കേസുകളും ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ 71 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഹിണി ജയിലിൽ 16 തടവുകാരെ സുഖം പ്രാപിച്ചു. തിഹാറിൽ മൂന്ന് തടവുകാർക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. അവരിൽ ഒരാൾ സുഖം പ്രാപിച്ചു. മണ്ടോളി ജയിലിലെ ഇരുപത് തടവുകാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിൽ ഒരാൾ മരിച്ചതായും ഗോയൽ അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥരിൽ 14 രോഗികൾ സുഖം പ്രാപിച്ചു.