ന്യൂഡൽഹി: 2001ലെ പ്രതിരോധ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ സമത പാർട്ടി പ്രസിഡന്‍റ് ജയ ജെയ്റ്റ്‌ലിയുടെ നാല് വർഷത്തെ തടവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. അഴിമതിക്കും ക്രിമിനൽ ഗൂഡാലോചനക്കുറ്റത്തിനും ശിക്ഷ വിധിച്ച ഡൽഹി പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്ത് ജയ ജെയ്റ്റ്‌ലി സമർപ്പിച്ച അപ്പീൽ സുരേഷ് കുമാർ കൈറ്റിന്‍റെ സിംഗിൾ ബെഞ്ച് അംഗീകരിച്ചു.
2001ലെ പ്രതിരോധ കരാറുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജയ ജെയ്റ്റ്‌ലിയെയും മറ്റ് രണ്ട് പേരെയും നാല് വർഷം തടവിന് ഡൽഹി പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു. ഇവരുടെ നടപടികൾ രാജ്യത്തിന്‍റെ പ്രതിരോധ മേഖലയിൽ കനത്ത പ്രത്യാഘാതങ്ങളാണുണ്ടാക്കിയെന്ന് കോടതി നിരീക്ഷിച്ചു. പ്രത്യേക സിബിഐ ജഡ്ജി വീരേന്ദർ ഭട്ട് ജെയ്റ്റ്‌ലി, മുൻ പാർട്ടി സഹപ്രവർത്തകൻ ഗോപാൽ പാചെർവാൾ, മേജർ ജനറൽ (റിട്ടയേർഡ്) എസ്പി മുർഗായ് എന്നിവരെ ശിക്ഷിക്കുകയും വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തതിരുന്നു.
ജയിറ്റ്‌ലിയുടെ ശിക്ഷ ഡൽഹി ഹൈക്കോടതി സസ്‌പെൻഡ് ചെയ്തെങ്കിലും മറ്റ് രണ്ട് പ്രതികളും വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ നീങ്ങിയിട്ടില്ല. ജൂലൈ 21ന് കോടതി മൂന്ന് പേരെ ശിക്ഷിച്ചിരുന്നു.