ETV Bharat / bharat

ഡൽഹി കലാപം; കേന്ദ്രമന്ത്രിയടക്കം നാല് പേർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം - കപിൽ മിശ്ര

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ കൂടാതെ കപിൽ മിശ്ര, പർവേശ് വർമ, അഭയ് വർമ്മ എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം. വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരിലാണ് ഹൈക്കോടതിയുടെ നിർദേശം.

Delhi news  riots in Delhi  situation in Delhi  communal violence in Delhi  delhi highcourt  anurag takur  kapil mishra  ഡൽഹി കലാപം  അനുരാഗ് ഠാക്കൂർ  കപിൽ മിശ്ര  ഡൽഹി ഹൈക്കോടതി
ഡൽഹി കലാപം; അനുരാഗ് ഠാക്കൂർ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി
author img

By

Published : Feb 26, 2020, 6:09 PM IST

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. അനുരാഗ് ഠാക്കൂറിനെ കൂടാതെ കപിൽ മിശ്ര, പർവേശ് വർമ, അഭയ് വർമ്മ എന്നിവർക്കെതിരെ കേസെടുക്കാനാണ് നിർദേശം. വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ പേരിലാണ് ഹൈക്കോടതിയുടെ നിർദേശം. ആരും നിയമത്തിന് അതീതരല്ല. കോടതി തീരുമാനം ഉടന്‍ ഡല്‍ഹി പൊലീസ് കമ്മിഷണറെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചു.

1984ൽ ഉണ്ടായതിന് സമാനമായ കലാപം ഡൽഹിയിൽ ഇനിയും ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. ജന വിശ്വാസം വീണ്ടെടുക്കാനായി ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത മേഖലകൾ സന്ദർശിക്കണമെന്നും കോടതി നിർദേശിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണമെന്നും കോടതി വ്യക്തമാക്കി. കലാപക്കേസിൽ അഡ്വ. സുബൈദ ബീഗത്തെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

ഡൽഹി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍റെ മരണത്തിലും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. ജസ്റ്റിസ് എസ് മുരളീധർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഷെൽട്ടർ ഹോമുകളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും കോടതി നിർദേശിച്ചു.

വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 56 പൊലീസുകാര്‍ക്കടക്കം 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.