ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പൊതു താത്പര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് നോട്ടിസ് ആയച്ചു. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജിയിലാണ് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചത്. രാജ്യത്തെ എല്ലാ പൗരന്മാരും ഏക സിവില്‍ കോഡിന് കീഴില്‍ വരണമെന്നും വ്യക്തി നിയമം റദ്ദ് ചെയ്യണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് ജുലൈ എട്ടിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഏക സിവില്‍ കോഡ് ഭരണഘടന ആര്‍ട്ടിക്കള്‍ 44ല്‍ ഉള്‍പ്പെടുത്തണം, ഏക സിവില്‍കോഡ് തയ്യാറാക്കുന്നതിനായി ജുഡീഷ്യല്‍ കമ്മിഷനെയോ ഉന്നതതല വിദഗ്ധ കമ്മിറ്റിയെയോ നിയമിക്കണമെന്നും അഭിഭാഷകന്‍ കൂടിയായ അശ്വിനി ഉപാധ്യായ് ഹർജിയിൽ ആവശ്യപ്പെടുന്നു. എല്ലാ മതാചാരങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നതോടെ രാജ്യത്ത് ഐക്യവും സമാധാനവും കൊണ്ടുവരാനാകുമെന്നും ഹർജിയിൽ പറയുന്നുണ്ട്.