ETV Bharat / bharat

ഡല്‍ഹിയിലെ നഴ്‌സുമാരുടെ ദുരവസ്ഥ; കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് വിശദീകരണം തേടി ഹൈക്കോടതി

ദേശീയ തലസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സിങ് ഹോമുകളിലെയും നഴ്സുമാർക്ക് പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ യോജനയുടെ കീഴിൽ ഇൻഷുറൻസ് പരിരക്ഷ ആവശ്യപ്പെട്ട് ഡിസ്ട്രസ് മാനേജ്‌മെന്‍റ് കലക്ടീവ് എൻ‌ജി‌ഒയാണ് പൊതുതാൽപര്യ ഹർജി സമര്‍പ്പിച്ചത്

Hc
Hc
author img

By

Published : Jul 6, 2020, 5:09 PM IST

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും രാപ്പകലില്ലാതെ ജോലി ചെയ്യുന്ന നഴ്സുമാരുടെ പരാതികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി. ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി കേന്ദ്ര, ഡല്‍ഹി സര്‍ക്കാരിലെ ബന്ധപ്പെട്ട അധികൃതരോട് വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേലിന്‍റെയും ജസ്റ്റിസ് പ്രതീക് ജലന്‍റെയും ഡിവിഷൻ ബെഞ്ച് കേന്ദ്രസർക്കാരിലെയും ഡല്‍ഹി സർക്കാരിലെയും ഉദ്യോഗസ്ഥരോട് സംഭവത്തില്‍ നിരാശ പ്രകടിപ്പിച്ചു. കൂടാതെ ഉദ്യോഗസ്ഥരോട് കോടതി മുമ്പാകെ ഹാജരാകാനും ഉത്തരവിട്ടു.

പ്രധാൻ മന്ത്രി ഗാരിബ് കല്യാൺ യോജനയുടെ കീഴിലുള്ള എല്ലാ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നും അവർക്ക് ശരിയായ മാനസിക-സാമൂഹിക പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട് ഡിസ്ട്രസ് മാനേജ്‌മെന്റ് കലക്ടീവ് എന്ന എൻ‌ജി‌ഒ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടി പരിഗണിച്ചത്. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് പിപിഇ കിറ്റുകൾ നൽകിയിട്ടില്ലെന്നും എൻ‌ജി‌ഒ ഹര്‍ജിയിലൂടെ ആരോപിച്ചു. കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നല്‍കുന്ന സുരക്ഷാ സംവിധാനങ്ങൾ മറ്റ് സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ലഭ്യമാക്കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപേക്ഷിച്ച് സ്വകാര്യ ആശുപത്രികളിലെയും നഴ്സിങ് ഹോമുകളിലെയും നഴ്‌സുമാരോട് വിവേചനപരമായ സമീപനമാണ് കേന്ദ്ര, ഡല്‍ഹി സർക്കാരുകള്‍ കാണിക്കുന്നതെന്നും അപേക്ഷയിൽ കുറ്റപ്പെടുത്തി. സ്വകാര്യ ആശുപത്രികൾ അവിടെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി അടിസ്ഥാന മുൻകരുതലുകൾ പാലിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.