ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷക്ക് പുതിയ തിയതി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. നാല് പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്‌തയുടെ ദയാഹര്‍ജി രാഷ്‌ട്രപതി റാം നാഥ് കോവിന്ദ് തള്ളിയതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ നടപടി. മറ്റ് പ്രതികളായ മുകേഷ് കുമാര്‍ സിങ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് തുടങ്ങിയവരുടെ ദയാഹര്‍ജി രാഷ്‌ട്രപതി നേരത്തെ തള്ളിയിരുന്നു.
വിഷയം അഡീഷണൽ സെഷൻസ് ജഡ്‌ജി ധർമേന്ദ്ര റാണ വ്യാഴാഴ്‌ച പരിഗണിക്കും. പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് ആറ് മണിക്ക് നടപ്പിലാക്കാന്‍ വിചാരണ കോടതി ഫെബ്രുവരി 17ന് മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.