ETV Bharat / bharat

രാജ്യദ്രോഹക്കുറ്റം; കനയ്യ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്‍റെ അനുമതി - ഡൽഹി സർക്കാർ

കേസുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഡൽഹി ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

Kanhaiya Kumar  Delhi Government  JNU Sedition Case  കനയ്യ കുമാർ  ഡൽഹി സർക്കാർ  രാജ്യദ്രോഹക്കുറ്റം
കനയ്യ കുമാറിനെയും കൂട്ടരെയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്‍റെ അനുമതി
author img

By

Published : Feb 29, 2020, 9:15 AM IST

ന്യൂഡൽഹി: കനയ്യ കുമാറിനെയും വിദ്യാർഥി നേതാക്കളേയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാർ പൊലീസിന് അനുമതി നൽകി. 2016ലെ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് മുൻ ജെഎൻയു വിദ്യാർഥി സംഘടന നേതാവ് കനയ്യ കുമാറിനും മറ്റ് വിദ്യാർഥികളായ ഉമർ ഖാലിദ്, അനിർബാൻ ഭട്ടാചാര്യ എന്നിവർക്കെതിരെ ജനുവരി 14 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഡൽഹി ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. കനയ്യ കുമാറിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനായി കേസ് തീർപ്പാക്കുന്നതിനുമുള്ള റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2002 ലെ പാർലമെന്‍റ് ആക്രമണത്തിലെ കുറ്റവാളിയായ അഫ്‌സൽ ഗുരുവിന്‍റെ വധശിക്ഷക്കെതിരായി 2016 ഫെബ്രുവരി ഒമ്പതിൽ കാമ്പസിൽ നടന്ന പ്രതിഷേധത്തിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നാരോപിച്ചാണ് പത്ത് വിദ്യാർതികൾക്കെതിരെ 1,200 പേജുള്ള ചാർജ് ഷീറ്റാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്. കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബാൻ ഭട്ടാചാര്യ എന്നിവരെയും ഏഴ് കാശ്‌മീരി വിദ്യാർഥികളെയുമാണ് കേസിൽ അറസ്റ്റ് ചെയ്‌തത്. കേസിൽ വാദം ഏപ്രിൽ മൂന്നിന് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.