ന്യൂഡൽഹി: സ്‌ത്രീസുരക്ഷയിൽ പൊലീസിന്‍റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ച് ഡൽഹി സ്വദേശിയായ അനു . ഇന്ന് രാവിലെയാണ് പെൺകുട്ടിയെ ഡൽഹിയിലെ ല്യൂട്ടീൻസ് മേഖലയിൽ ഒറ്റയ്‌ക്ക് ഇരിക്കുന്നതായി കണ്ടത്. ഹൈദരാബാദിൽ മൃഗ ഡോക്‌ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നും സ്‌ത്രീസുരക്ഷയിൽ വീഴ്‌ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് പെൺകുട്ടി നിശബ്‌ദ സമരം തുടങ്ങിയത്.
'എന്തുകൊണ്ട് ഭാരതത്തിൽ എനിക്ക് സുരക്ഷ ലഭിക്കുന്നില്ല?' എന്ന മുദ്രാവാക്യമെഴുതിയ ബോർഡും പെൺകുട്ടിയുടെ കൈയിൽ ഉണ്ടായിരുന്നു. പ്രദേശത്ത് ഒറ്റക്കിരിക്കാൻ പാടില്ലെന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് പറഞ്ഞെങ്കിലും പെൺകുട്ടി ദേഷ്യപ്പെട്ടു. പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയ്യാറായില്ല. പ്രതിഷേധത്തിലുടനീളം പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു.
ഹൈദരാബാദ് കേസുമായി ബന്ധപ്പെട്ട് നാല് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ശംഷാബാദിൽ സിദ്ദല ഗുട്ട ക്ഷേത്രത്തിന് സമീപം മറ്റൊരു സ്‌ത്രീയുടെ കത്തിക്കരിഞ്ഞ ശരീരം ഇന്നലെ കണ്ടെത്തിയിരുന്നു.