ETV Bharat / bharat

ലണ്ടനിൽ നിന്ന്‌ ഡൽഹിയിലേക്ക്‌ വന്ന അഞ്ച്‌ പേർക്ക്‌ കൊവിഡ്‌ - Delhi

266 യാത്രക്കാരുമായി എത്തിയ വിമാനത്തിലെ കാബിൻ ക്രൂ ഉൾപ്പെടെയുള്ള അഞ്ച്‌ പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌.

ലണ്ടൻ  കൊവിഡ്‌  ഡൽഹി  Delhi  covid
ലണ്ടനിൽ നിന്ന്‌ ഡൽഹിയിലേക്ക്‌ വന്ന അഞ്ച്‌ പേർക്ക്‌ കൊവിഡ്‌
author img

By

Published : Dec 22, 2020, 1:52 PM IST

ന്യൂഡൽഹി: ലണ്ടനിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ലണ്ടനിൽ നിന്ന്‌ ഡൽഹിയിലേക്ക്‌ വന്ന വിമാനത്തിലുണ്ടായിരുന്ന അഞ്ച്‌ പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. 266 യാത്രക്കാരുമായി എത്തിയ വിമാനത്തിലെ കാബിൻ ക്രൂ ഉൾപ്പെടെയുള്ള അഞ്ച്‌ പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇവരെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക്‌ മാറ്റി. ഇവരുടെ സാമ്പിളുകൾ എൻസിഡിസിയുടെ ലാബിലേക്ക്‌ തുടർ പരിശോധയ്‌ക്കായി അയച്ചു.

കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിൽ നിന്ന്‌ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഡിസംബർ 31 വരെ നിർത്തിവെച്ചിരിക്കുകയാണ്‌. യുകെയിൽ നിന്നോ മറ്റ്‌ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിലേക്ക്‌ വന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്‍റൈനിൽ കഴിയണമെന്ന്‌ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഡിസംബർ 20 നാണ്‌ ‌ രാജ്യത്ത്‌ പുതിയ തരം കൊവിഡ്‌ വൈറസ് കണ്ടെത്തിയതായി‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ പ്രഖ്യാപിക്കുന്നത്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.