ന്യൂഡൽഹി: ക്രിപ്‌റ്റോ കറൻസി നൽകാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിന്‍റെ തലവൻ ഡൽഹിയിൽ പിടിയിൽ. സ്വർണ വ്യാപാരിയായ ഉമേഷ് വർമ ആണ് പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. 45 ഓളം ആളുകളിൽ നിന്നായി 2.5 കോടിയിലധികം രൂപയാണ് ഉമേഷിന്‍റേയും മകൻ ഭരത് വർമയുടേയും നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തത്.
കോയിൻ സറസ് എന്ന പേരിലുള്ള ക്രിപ്‌റ്റോ കറൻസി വാഗ്‌ദാനം ചെയ്‌ത് പ്ലൂട്ടോ എക്‌സ്‌ചേഞ്ച് എന്ന സ്ഥാപനത്തിലൂടെയാണ് ഇവർ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് ശേഷം ദുബായിലേക്ക് കടന്ന പ്രതി തിരികെ നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി.