ETV Bharat / bharat

സി‌എ‌എ വിരുദ്ധ പ്രക്ഷോഭം; ഐഎസ്ഐഎസ് ബന്ധമുള്ള ദമ്പതികളെ റിമാന്‍ഡ് ചെയ്തു - ജഹാൻസായിബ് സമി

ശ്രീനഗറിൽ നിന്നുള്ള ജഹാൻസായിബ് സമി, ഭാര്യ ഹിന ബഷീർ ബെഗ് എന്നിവരെയാണ് ഡല്‍ഹി സ്‌പെഷ്യൽ സെൽ ഞായറാഴ്ച അറസ്റ്റ് ചെയ്തത്

Delhi court  ISIS link  Police custody  Couple arrested  സി‌എ‌എ വിരുദ്ധ പ്രക്ഷോഭം  ഐഎസ്ഐഎസ് ബന്ധം  ദമ്പതികളെ റിമാന്‍ഡ് ചെയ്തു  ജഹാൻസായിബ് സമി  ഹിന ബഷീർ ബെഗ്
സി‌എ‌എ വിരുദ്ധ പ്രക്ഷോഭം; ഐഎസ്ഐഎസ് ബന്ധമുള്ള ദമ്പതികളെ റിമാന്‍ഡ് ചെയ്തു
author img

By

Published : Mar 9, 2020, 10:45 AM IST

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ഐ‌എസ്‌കെപി) തീവ്രവാദികളെ മാര്‍ച്ച് 17 വരെ റിമാന്‍ഡ് ചെയ്തു. ഡല്‍ഹി ഹൈക്കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ശ്രീനഗറിൽ നിന്നുള്ള ജഹാൻസായിബ് സമി, ഭാര്യ ഹിന ബഷീർ ബെഗ് എന്നിവരെയാണ് ഡല്‍ഹി സ്‌പെഷ്യൽ സെൽ ഇന്നലെ അറസ്റ്റ് ചെയ്തത്. ദമ്പതികള്‍ക്ക് സി‌എ‌എ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുണ്ടെന്നും രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് അറിയിച്ചിരുന്നു.

അഫ്‌ഗാനിസ്ഥാനിലെ മുതിർന്ന ഐ‌എസ്‌കെപി അംഗങ്ങളുമായും ഖുറാസൻ ആസ്ഥാനമായുള്ള ഹുസൈഫ ബാക്കിസ്ഥാനിയുമായും ബന്ധമുണ്ടായിരുന്നു. ഇലക്‌ട്രോണിക് ഗാഡ്‌ജെറ്റുകളും രാജ്യവിരുദ്ധ രേഖകളും ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. സിഎഎക്കെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യൻ മുസ്ലിങ്ങളെ ഒന്നിപ്പിക്കുന്നതിന് സമൂഹ മാധ്യമങ്ങളില്‍ ഇരുവരും സജീവമായിരുന്നുവെന്ന് സമി മൊഴി നല്‍കി. 2020 ഫെബ്രുവരി മാസത്തിൽ പ്രസിദ്ധീകരിച്ച ഐഎസ് മാസികയായ 'സാവത് അൽ ഹിന്ദ്' (വോയ്‌സ് ഓഫ് ഇന്ത്യ) പ്രചാരണത്തിൽ ഇവര്‍ സജീവ പങ്കാളികളായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.