ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജഗ്‌ദീഷ് യാദവ് ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടി ദേശീയ നേതാവ് അരവിന്ദ് കെജരിവാളിന്‍റെ സാന്നിധ്യത്തിലായിരുന്നു ആം ആദ്‌മി പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. ഡല്‍ഹിയിലെ മുന്‍ ഒബിസി കമ്മീഷന്‍ ചെയര്‍പേഴ്‌സണായിരുന്നു ജഗ്‌ദീഷ് യാദവ്. കോണ്‍ഗ്രസിലെ മറ്റൊരു നേതാവായ വികാസ് യാദവും ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു.
കോണ്‍ഗ്രസ് ഡല്‍ഹി മാനിഫെസ്റ്റോ കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമായിരുന്നു ജഗ്‌ദീഷ് യാദവ്. 2015ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ റിതാല മണ്ഡലത്തില്‍ നിന്നും ജഗ്‌ദീഷ് മത്സരിച്ചിരുന്നു.