ETV Bharat / bharat

കൊവിഡ് വ്യാപനം; ഡൽഹിയിൽ മാർക്കറ്റുകൾ അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കെജ്‌രിവാൾ

വെള്ളിയാഴ്ച മാർക്കറ്റ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

author img

By

Published : Nov 20, 2020, 5:17 PM IST

Delhi CM assures associations that markets will not be shut  Delhi CM  അരവിന്ദ് കെജരിവാൾ  ന്യൂഡൽഹി കൊവിഡ് കേസുകൾ  ഡൽഹി മാർക്കറ്റുകൾ
മാർക്കറ്റുകൾ അടയ്ക്കാൻ ഉദേശിക്കുന്നില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് വർധിച്ചുവരുന്ന കൊവിഡ് -19 കേസുകൾക്കിടയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച മാർക്കറ്റ് അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് കാരണം മേഖലയിലുണ്ടായ പ്രശ്നങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. കൊവിഡ് വ്യാപനം കാരണം മാർക്കറ്റുകൾ അടയ്ക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

"മാർക്കറ്റ് അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഞാൻ അവരുടെ ഉത്കണ്ഠകൾ നീക്കി - ഒരു വിപണിയും അടച്ചുപൂട്ടാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് അവർക്ക് ഉറപ്പ് നൽകി. വിപണികളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കും. മാർക്കറ്റ് അസോസിയേഷൻ വഴി സൗജന്യമായി മാസ്ക് നൽകുമെന്നും. എല്ലാ ഷോപ്പുകളിലും സ്പെയർ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും സൂക്ഷിക്കാൻ ആവശ്യപ്പെടുമെന്നും "കെജരിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയിൽ വ്യാഴാഴ്ച 7,546 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 5,10,630 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.