ന്യൂഡൽഹി: ബിജെപി പ്രസിഡന്‍റ് മനോജ് തിവാരിക്കെതിരെ ഭീഷണി. അജ്ഞാതനായ ഒരാളിൽ നിന്നും ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചതായി ഡൽഹി ബിജെപി പ്രസിഡന്‍റ് വ്യക്തമാക്കി. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉടൻതന്നെ പ്രതിയെ പിടികൂടുമെന്ന് പ്രതീക്ഷയുണ്ടെന്നും മനോജ് തിവാരി അറിയിച്ചു. ഗാസിയാബാദ് ആശുപത്രിയിലെ നഴ്‌സുമാരോട് മോശമായി പെരുമാറിയ ആളുകൾക്കെതിരെ പ്രതികരിച്ചതിനാലാണ് ഭീഷണിയെന്ന് തിവാരി ആരോപിച്ചു. കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ പെരുമാറ്റതിനെതിരെ പരാമർശിച്ചതിന് മനോജ് തിവാരിയെ ഭീഷണിപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് വീഡിയോയും പ്രതി അയച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം വാട്‌സപ്പിലൂടെയും ഭീഷണി സന്ദേശം ലഭിച്ചുവെന്ന് മനോജ് തിവാരി വ്യക്തമാക്കി.
ഭീഷണി സന്ദേശം ലഭിച്ചെന്ന് മനോജ് തിവാരി; പൊലീസില്‍ പരാതി നല്‍കി
കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ മോശം പെരുമാറ്റം പരാമർശിച്ചതിന് ഭീഷണി സന്ദേശം ലഭിച്ചതായി ഡൽഹി ബിജെപി പ്രസിഡന്‍റ് മനോജ് തിവാരി പറഞ്ഞു