ETV Bharat / bharat

സമാധാനത്തിനായി പ്രവർത്തിക്കാൻ മനോജ് തിവാരി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു

author img

By

Published : Feb 26, 2020, 9:06 AM IST

ഡൽഹിയിൽ സമാധാനം പുനസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ബിജെപി നേതാക്കൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Manoj Tiwari  Delhi BJP  Delhi violence  BJP  Northeast Delhi  riots  CAA  സമാധാനം  മനോജ് തിവാരി  ബിജെപി അധ്യക്ഷൻ  ബിജെപി  മജ്‌പൂർ ചൗക്കിൽ  കോൺഗ്രസ് പ്രസിഡന്‍റ് സുഭാഷ് ചോപ്ര  കേന്ദ്രമന്ത്രി  ഹർഷ് വർധൻ
സമാധാനത്തിനായി പ്രവർത്തിക്കാൻ മനോജ് തിവാരി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് സമാധാനം സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കണമെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിൽ ഒന്നും ചെയ്യരുതെന്നും പാർട്ടി പ്രവർത്തകരോട് ബിജെപി അധ്യക്ഷൻ മനോജ് തിവാരി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് പാർട്ടി നേതാക്കളോട് മനോജ് തിവാരി ഇക്കാര്യം ആവശ്യപ്പെട്ടത്. ഡൽഹിയിൽ സമാധാനം സ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ബിജെപി നേതാക്കൾ വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മജ്‌പൂർ ചൗക്കിലെ പൗരത്വ ഭേദഗതി അനുകൂല നിയമത്തിന് നേതൃത്വം നൽകിയ ബിജെപി നേതാവ് കപിൽ മിശ്ര ചടങ്ങിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെട്ടിരുന്നു. മനപൂർവ്വം ചില ആളുകൾ ഡൽഹിയിലെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ് ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഡൽഹിയിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പാർട്ടി രാഷ്ട്രീയം മറന്ന് പ്രവർത്തിക്കണം. സമാധാനപരമായരീതിയിൽ പ്രതിഷേധം നടത്താനും സംസാരിക്കാനും രാജ്യത്തെ എല്ലാ ജനങ്ങൾക്കും അവകാശമുണ്ട്. പക്ഷേ പ്രകടനത്തിന്‍ റെപേരിൽ പൊതുജനങ്ങളെ ശല്യപ്പെടുത്തരുതെന്നും പ്രസ്താവനയിൽ പറയുന്നു.

കേന്ദ്രമന്ത്രി ഹർഷ വർധനോടൊപ്പം തിങ്കളാഴ്ച നടന്ന അക്രമത്തിൽ കൊല്ലപ്പെട്ട ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്‍റെ കുടുംബാംഗങ്ങളെയും അദ്ദേഹം കണ്ടു. കൂടാതെ അക്രമത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. പൊലീസുകാർക്കും സാധാരണക്കാർക്കും നേരെയുള്ള ആക്രമണം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് തിവാരി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.