ന്യുഡൽഹിയിലെ നിസാമുദ്ദീനിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘം പൊലീസുകാർക്കു നേരെ വെടിയുതിർത്തു. പ്രദേശത്ത് പൊലീസ് പരിശോധന നടക്കുന്നതിനെ വൈകീട്ട് നാല് മണിക്കാണ് സംഭവം. ബൈക് പരിശോധനയ്ക്കായി നിർത്താൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇവർ പൊലീസ് സംഘത്തിനു നേരെ വെടിയുതിർത്തുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. മൂന്ന് പേരെയും പൊലീസ് പിടികൂടി. പൊലീസ് ഒരാളെ വെടിവെച്ച് വീഴ്ത്തി. മറ്റു രണ്ടു പേരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഇവരുടെ പേര് വിവരം ലഭ്യമായിട്ടില്ല.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.